മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വീണ്ടും തോല്‍വി

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നറിയിപ്പില്‍ നിന്ന് പഠിച്ചില്ല. 5-ാം മിനിറ്റില്‍ കസെമിറോയുടെ ഒരു മിസ് പാസ് മുതലെടുത്ത് ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. സലായുടെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ലൂയിസ് ഡിയസാണ് ഈ ഗോള്‍ നേടിയത്.

author-image
Athira Kalarikkal
New Update
MANCHESTER UNITED

Photo : Getty Images

Listen to this article
0.75x1x1.5x
00:00/ 00:00

മാഞ്ചസ്റ്റര്‍ : ലിവര്‍ പൂളിനോട് പരാജയപ്പെട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ടീമില്‍ വമ്പന്‍ സൈനിംഗുകള്‍ നടത്തിയിട്ടും തോറ്റതിന്റെ നാണക്കേടിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.  എതിരില്ലാത്ത മൂന്നു ഗോളുകളുടെ പരാജയമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വഴങ്ങിയത്. ഇന്നലെ നടന്ന മത്സരത്തില്‍ മികച്ച പ്രകടനമാണ് ലിവര്‍പൂള്‍ നടത്തിയത്. ഏഴാം മിനിറ്റില്‍ തന്നെ പന്ത് വലയിലെത്തിക്കാന്‍ ലിവര്‍പൂളിനായി. എന്നാല്‍, അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് നേടിയ ആ ഗോള്‍ ഓഫ് സൈഡ് ആയതിനാല്‍ വാര്‍ നിഷേധിച്ചു. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്നറിയിപ്പില്‍ നിന്ന് പഠിച്ചില്ല. 5-ാം മിനിറ്റില്‍ കസെമിറോയുടെ ഒരു മിസ് പാസ് മുതലെടുത്ത് ലിവര്‍പൂള്‍ ആദ്യ ഗോള്‍ നേടി. സലായുടെ ക്രോസില്‍ നിന്ന് ഒരു ഹെഡറിലൂടെ ലൂയിസ് ഡിയസാണ് ഈ ഗോള്‍ നേടിയത്. അധികം വൈകാതെ ആദ്യ പകുതി അവസാനിക്കും മുമ്പ് ഇതേ കൂട്ടുകെട്ട് ലിവര്‍പൂളിന്റെ രണ്ടാം ഗോളും നേടി. സലായുടെ രണ്ടാം അസിസ്റ്റ് ഡിയസിന്റെ രണ്ടാം ഗോള്‍. ഈ ഗോളും കസെമിറോ ബോള്‍ നഷ്ടപ്പെടുത്തിയതില്‍ നിന്നാണ് പിറന്നത്.

liverpool manchester united