Jurgen Klopp featuring in his last match as Liverpool manager
ഒരുകാലത്ത് എതിരാളികള്‍ ഒന്നടങ്കം ഭയന്നിരുന്ന ക്ലോപ്പ് ലിവര്‍പൂള്‍ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഇന്നലെ നടന്ന അവസാന മത്സരത്തോടെ ഔദ്യോഗികമായി സ്ഥാനം ഒഴിയുകയായിരുന്നു. എല്ലാവര്‍ക്കും പ്രിയപ്പെട്ട യര്‍ഗന്‍ ക്ലോപ്പ് ക്ലബ് വിടുന്നത് ആരാധകരെ നിരാശരാക്കുന്നുണ്ട്. വോള്‍വ്‌സിനെതിരായ 2-0ന്റെ വിജയത്തോടെ ആണ് ക്ലോപ്പ് ലിവര്‍പൂളിനോട് യാത്ര പറഞ്ഞത്.
ലിവര്‍പൂളിന് നല്ല കാലഘട്ടം സമ്മാനിച്ച കോച്ച് ആണ് ക്ലോപ്പ്. അവര്‍ക്ക് ആദ്യ പ്രീമിയര്‍ ലീഗ് കിരീടവും ഒപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടവും ക്ലോപ്പ് നേടിക്കൊടുത്തിരുന്നു. ആറ് കിരീടങ്ങള്‍ ക്ലോപ്പിനൊപ്പം ലിവര്‍പൂള്‍ നേടിയിട്ടുണ്ട്. 2015ല്‍ ആയിരുന്നു ക്ലോപ്പ് ലിവര്‍പൂളില്‍ എത്തിയത്. അതിനു മുമ്പ് ഡോര്‍ട്മുണ്ടിനെയും മെയിന്‍സിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. വ്യക്തിപരമായ കാരണങ്ങളാണ് ക്ലോപ്പ് ക്ലബ് വിടുന്നത്. ക്ലോപ്പിന് പകരക്കാരനെ ലിവര്‍പൂള്‍ കണ്ടെത്തി കഴിഞ്ഞു. ആര്‍നെ സ്ലോട്ട് ആകും ഇനി ലിവര്‍പൂള്‍ പരിശീലകന്‍.