ഡിസ്‌കസ് ത്രോയില്‍ യോഗേഷ് കത്തുനിയ്ക്ക് വെള്ളി മെഡല്‍ നേട്ടം

ടോക്കിയോ പാരാലിമ്പിക്‌സില്‍ വെള്ളിയും കത്തുനിയ നേടിയിരുന്നു. സ്റ്റേഡ് ഡി ഫ്രാന്‍സിലെ ആദ്യ ശ്രമത്തില്‍ തന്നെ 42.22 മീറ്റര്‍ എറിഞ്ഞ് സീസണിലെ ഏറ്റവും മികച്ച ദൂരം അദ്ദേഹം കൈവരിച്ചു.

author-image
Athira Kalarikkal
New Update
lokesh kathuniya

lokesh kathuniya

Listen to this article
0.75x 1x 1.5x
00:00 / 00:00

പാരീസ് : പാരാലിമ്പിക്സില്‍ പുരുഷന്മാരുടെ ഡിസ്‌കസ് ത്രോ എഫ് 56 ഇനത്തില്‍ ഇന്ത്യയുടെ യോഗേഷ് കത്തുനിയ വെള്ളി മെഡല്‍ സ്വന്തമാക്കി. ഇതോടെ, താരത്തിന് ഇരട്ട മെഡല്‍ ജേതാവ് എന്ന പേരും നേടിയെടുത്തു. 

ടോക്കിയോ പാരാലിമ്പിക്‌സില്‍ വെള്ളിയും കത്തുനിയ നേടിയിരുന്നു. സ്റ്റേഡ് ഡി ഫ്രാന്‍സിലെ ആദ്യ ശ്രമത്തില്‍ തന്നെ 42.22 മീറ്റര്‍ എറിഞ്ഞ് സീസണിലെ ഏറ്റവും മികച്ച ദൂരം അദ്ദേഹം കൈവരിച്ചു. ശക്തമായ തുടക്കമിട്ടെങ്കിലും പിന്നീടുള്ള ശ്രമങ്ങളില്‍ പ്രാരംഭ ശ്രമത്തെ മറികടക്കാനായില്ല. ബ്രസീലിന്റെ ക്ലോഡിനി ബാറ്റിസ്റ്റ 46.86 മീറ്റര്‍ എറിഞ്ഞ് പാരാലിമ്പിക്സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ഈ വെള്ളി പാരീസ് പാരാലിമ്പിക്സില്‍ ഇന്ത്യയുടെ എട്ടാം മെഡലും പാരാ അത്ലറ്റിക്സിലെ നാലാമത്തെയും മെഡലായി. കഴിഞ്ഞ ദിവസം, അത്ലറ്റിക്സില്‍ ഹൈജമ്പില്‍ നിഷാദ് കുമാര്‍ വെള്ളിയും 200 മീറ്ററില്‍ പ്രീതി പാല്‍ വെങ്കലവും നേടിയിരുന്നു.

 

paraolympics paris