ശസ്ത്രക്രിയ കഴിഞ്ഞു; ശ്രീശങ്കര്‍ ഇന്ത്യയിലേക്ക്

പരിക്കേറ്റ ലോങ്ജമ്പ് താരം എം.ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു.

author-image
Athira Kalarikkal
New Update
Sreesankar

Photo: Twitter

Listen to this article
0.75x1x1.5x
00:00/ 00:00

ന്യൂഡല്‍ഹി : പരിശീലനത്തിനിടെ പരിക്കേറ്റ ലോങ്ജമ്പ് താരം എം.ശ്രീശങ്കറിന്റെ ശസ്ത്രക്രിയ കഴിഞ്ഞു. ദോഹയില്‍  ഫ്രഞ്ച് ഡോക്ടര്‍ ബ്രൂണോ ഒലോറിയുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇന്ത്യയിലെത്തി ബെല്ലാരിയിലെ ജെ.എസ്.ഡബ്ല്യു. അക്കാദമിയിലായിരിക്കും തുടര്‍ന്നുള്ള ചികിത്സയും പരിശീലനവും. 

 പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ താരം പാരീസ് ഒളിമ്പിക്‌സില്‍ നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞവര്‍ഷം ഏഷ്യന്‍ അത്‌ലറ്റിക് മീറ്റില്‍ 8.37 മീറ്റര്‍ ചാടിക്കൊണ്ടാണ് യോഗ്യത ഉറപ്പിച്ചത്. പരിക്ക് മാറി വൈകാതെ തിരിച്ചെത്തുമെന്ന് താരം സമൂഹമാധ്യമങ്ങളിലൂടെ അറിയുിച്ചു. 

doha paris olympics Murali Sreesankar Knee Surgery