കെ.എല്‍ രാഹുലിനെ നിര്‍ത്തിപൊരിച്ച് ടീം ഉടമ; വിമര്‍ശിച്ച് ആരാധകര്‍

മത്സരത്തില്‍ പരാജയപ്പെട്ടതില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ദേഷ്യത്തോടെ സംസാരിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക.

author-image
Athira Kalarikkal
New Update
SR

കെ.എൽ. രാഹുലിനോടു രോഷത്തോടെ സംസാരിക്കുന്ന സഞ്ജീവ് ഗോയങ്ക

Listen to this article
0.75x 1x 1.5x
00:00 / 00:00

ഹൈദരാബാദ് : ഇന്നലെ നടന്ന ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് ലഖ്‌നൗ തോല്‍വി വഴങ്ങിയിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുലിനോടു ഗ്രൗണ്ടില്‍വച്ച് ദേഷ്യത്തോടെ സംസാരിച്ച് ടീം ഉടമ സഞ്ജീവ് ഗോയങ്ക. ഹൈദരാബാദിന്റെ പത്തു വിക്കറ്റ് ജയത്തിനു ശേഷമാണ് ഗ്രൗണ്ടില്‍വച്ച് സഞ്ജീവ് ഗോയങ്ക ലക്‌നൗ ക്യാപ്റ്റനോട് ഏറെ നേരം സംസാരിച്ചത്. ഇരുവരും തമ്മില്‍ എന്താണു പറഞ്ഞതെന്നു വ്യക്തമല്ല. എന്നാല്‍ തോല്‍വിയുടെ നിരാശയും രോഷവും സഞ്ജീവ് ഗോയങ്കയില്‍ പ്രകടമായിരുന്നു. 

ഗോയങ്കയുടെ വാക്കുകള്‍ ശ്രദ്ധയോടെ കേട്ട കെ.എല്‍. രാഹുല്‍ തിരിച്ച് കാര്യമായൊന്നും പറഞ്ഞതുമില്ല. മത്സരത്തിനു പിന്നാലെ നടത്തിയ ചര്‍ച്ചയ്ക്കിടെ ഗ്രൗണ്ടിലെ ദൃശ്യങ്ങള്‍ ടിവിയില്‍ കാണിച്ചപ്പോഴാണ് രാഹുലിനെ സഞ്ജീവ് ഗോയങ്ക ശകാരിക്കുന്ന ദൃശ്യങ്ങള്‍ ആരാധകരുടെ ശ്രദ്ധയില്‍പെട്ടത്. ടീം ക്യാപ്റ്റനെ പൊതുവേദിയില്‍വച്ച് ലക്‌നൗ ഉടമ അപമാനിച്ചതു ശരിയായില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ ചില ആരാധകര്‍ കുറിച്ചു. ഞെട്ടിക്കുന്ന പ്രതികരണമാണ് സഞ്ജീവ് ഗോയങ്കയുടേതെന്നും, രാഹുല്‍ ലക്‌നൗ ടീം വിട്ടുപുറത്തുപോകണമെന്നും ആരാധകരില്‍ ചിലര്‍ അഭിപ്രായപ്പെട്ടു. 

 

 

 

lsg ipl2024 sanjiv goenka SRH