ലക്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ ഗംഭീറിന്റെ  പകരക്കാരനായി മുന്‍ ഇന്ത്യന്‍ താരം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലേക്കാണ് സഹീര്‍ ഖാനെ ലക്‌നൗവിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. 2022 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഡവലപ്‌മെന്റ് ഗ്ലോബല്‍ ഹെഡായാണ് സഹീര്‍ പ്രവര്‍ത്തിക്കുന്നത്.

author-image
Athira Kalarikkal
New Update
sahir khan

Zaheer Khan is in talks with LSG for a possible mentor role

Listen to this article
0.75x1x1.5x
00:00/ 00:00

മുംബൈ : ഗൗതം ഗംഭീര്‍ ഹെഡ് കോച്ചായി സ്ഥാനമേറ്റതിന് പിന്നാലെ ഗംഭീറിന് പകരക്കാരനെ ഐപിഎല്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് അന്വേഷിക്കുകയായിരുന്നു. ഇപ്പോഴിതാ മുന്‍ ഇന്ത്യന്‍ താരത്തെയാണ് ലഖ്‌നൗവിന്റെ പരിശീലക സ്ഥാനത്തേക്ക് എത്തിക്കുന്നത്. മുന്‍ ഇന്ത്യന്‍ താരം സഹീര്‍ ഖാനെ മെന്ററുടെ റോളില്‍ ടീമിലെത്തിക്കാനാണ് ടീം ശ്രമിക്കുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണിലേക്കാണ് സഹീര്‍ ഖാനെ ലക്‌നൗവിന്റെ തീരുമാനം എന്നാണ് റിപ്പോര്‍ട്ട്. 2022 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഡവലപ്‌മെന്റ് ഗ്ലോബല്‍ ഹെഡായാണ് സഹീര്‍ പ്രവര്‍ത്തിക്കുന്നത്. ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ബോളര്‍മാരെ സഹായിക്കാന്‍ സഹീര്‍ ഖാനു സാധിക്കുമെന്നാണു ടീം മാനേജ്‌മെന്റ് വിശ്വസിക്കുന്നത്. സഹീര്‍ ഖാനെ ബോളിങ് കോച്ചിന്റെ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിച്ചിരുന്നു. എന്നാല്‍ ഗംഭീറിന്റെ സമ്മര്‍ദത്തെ തുടര്‍ന്നാണ് ബിസിസിഐ മോണി മോര്‍ക്കലിനെ നിയമിച്ചത്. 

lucknow super gaints ipl