/kalakaumudi/media/media_files/A8LaSt8QdoqUIrLJL6Ha.jpg)
വിക്കറ്റ് ജയം ആഘോഷിക്കുന്ന ലക്‌നൗ സൂപ്പർ ജയന്റ്സ് താരങ്ങൾ
ലക്നൗ: പഞ്ചാബ് കിങ്സിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് 21 റൺസിന്റെ ജയം. അരങ്ങേറ്റക്കാരൻ മായങ്ക് യാദവ് മൂന്നു വിക്കറ്റുമായി കുതിച്ചു പാഞ്ഞതായിരുന്നു കളിയുടെ ആവേശം . ലക്നൗ ഉയർത്തിയ 200 റൺസ് ആയിരുന്നു പഞ്ചാബിന്റെ വിജയ ലക്‌ഷ്യം . എന്നാൽ പഞ്ചാബിന്റെ ഇന്നിങ്സ് 178ൽ അവസാനിച്ചു. മികച്ച തുടക്കമായിരുന്നു പഞ്ചാബിന്റേത് . മധ്യ ഓവറുകളിൽ റൺറേറ്റ് താഴ്ന്നതും തുടർച്ചയായി വിക്കറ്റുകൾ വീണതും പഞ്ചാബിന് തിരിച്ചടിയാവുകയായിരുന്നു. ക്യാപ്റ്റൻ ശിഖർ ധവാൻ (70) അർധ സെഞ്ചറി നേടി പഞ്ചാബിന്റെ ടോപ് സ്കോററായി . സൂപ്പർ ജയന്റ്സിന് സീസണിലെ ആദ്യ ജയമാണിത്. സ്കോർ: ലക്നൗ സൂപ്പർ ജയന്റ്സ് – 20 ഓവറിൽ 8ന് 199, പഞ്ചാബ് കിങ്സ് – 20 ഓവറിൽ 5ന് 178.
നേരത്തെ അർധ സെഞ്ചറി നേടിയ ഓപ്പണർ ക്വിന്റൻ ഡി കോക്ക് (54), തകർപ്പൻ പ്രകടനം നടത്തിയ ക്യാപ്റ്റൻ നിക്കോളസ് പുരാൻ (42), കൃണാൽ പാണ്ഡ്യ (43*) എന്നിവരുടെ ബലത്തിലാണ് ലക്നൗ മികച്ച സ്കോർ കണ്ടെത്തിയത്. നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 199 റൺസ് നേടിയത്.പഞ്ചാബിനായി സാം കറൻ മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
അവസാന ഓവറുകളിൽ വെടിക്കെട്ട് പ്രകടനവുമായി കൃണാൽ പാണ്ഡ്യ കളം നിറഞ്ഞതോടെ സ്കോർ 200നു അടുത്തെത്തി. 22 പന്തു നേരിട്ട കൃണാൽ 2 സിക്സും 4 ഫോറും ഉൾപ്പെടെ 43 റൺസ് നേടി പുറത്താകാതെ നിന്നു. ഇംപാക്ട് പ്ലെയറായി ക്രീസിലെത്തിയ നവീൻ ഉൾ ഹഖിനു പക്ഷേ പന്തു നേരിടാൻ അവസരം കിട്ടിയില്ല