മൈല്‍സ് ലൂയിസ്-സ്‌കെല്ലി ആഴ്‌സണലുമായി പുതിയ  കരാര്‍  ഒപ്പുവച്ചു;

2011-ന് ശേഷം ചാമ്പ്യന്‍സ് ലീഗ് മത്സരം ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഴ്‌സണല്‍ താരമായി അദ്ദേഹം മാറി.

author-image
Jayakrishnan R
New Update
lewis

lewis

 

 

ആഴ്‌സണല്‍ അക്കാദമിയുടെ ഉത്പന്നമായ 18 വയസ്സുകാരന്‍ മൈല്‍സ് ലൂയിസ്-സ്‌കെല്ലി ക്ലബ്ബുമായി പുതിയ ദീര്‍ഘകാല കരാര്‍ ഒപ്പുവച്ചതായി ആഴ്‌സണല്‍ സ്ഥിരീകരിച്ചു. 2024/25 സീസണില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെയാണ് ഈ നീക്കം. കഴിഞ്ഞ സെപ്റ്റംബറില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച മൈല്‍സ്, എല്ലാ മത്സരങ്ങളിലും  ടീമിനുവേണ്ടി  കളിച്ചു.

2011-ന് ശേഷം ചാമ്പ്യന്‍സ് ലീഗ് മത്സരം ആരംഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ആഴ്‌സണല്‍ താരമായി അദ്ദേഹം മാറി. മൊണാക്കോ, പിഎസ്വി, റയല്‍ മാഡ്രിഡ് എന്നിവര്‍ക്കെതിരായ വിജയങ്ങളിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. ഇംഗ്ലണ്ട് സീനിയര്‍ ടീമിലേക്കും മൈല്‍സിന് വിളി വന്നു.

 ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ അല്‍ബാനിയക്കെതിരെ വെംബ്ലിയില്‍ നടന്ന അരങ്ങേറ്റ മത്സരത്തില്‍ അദ്ദേഹം ഗോള്‍ നേടുകയും ചെയ്തു.
sports football