വികാരാധീനനായി സുവാരസ്; രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് ബൂട്ടഴിക്കുന്നു

ഞാന്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം സമാധാനത്തോടെ അവസാന മത്സരം കളിക്കണമെന്നാണ് ആഗ്രഹം.

author-image
Athira Kalarikkal
Updated On
New Update
suvaras

Luis Suarez

Listen to this article
0.75x 1x 1.5x
00:00 / 00:00

മോണ്ടിവിഡിയോ : രാജ്യാന്തര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് യുറുഗേ ഇതിഹാസ താരം ലൂയിസ് സുവാരസ്.  വെള്ളിയാഴ്ച പരാഗ്വേക്കേതിരെ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരമാണ് താരത്തിന്റെ അവസാനത്തെ കളി. കണ്ണീരോടെയാണ് സുവാരസ് ഇക്കാര്യം പറഞ്ഞത്. യുറുഗ്വേക്കായി ഏറ്റവും കൂടുതല്‍ ഗോള്‍(69) നേടിയ താരമെന്ന റെക്കോര്‍ഡോടെയാണ് സുവാരസ് വിരമിക്കുന്നത്. 2007ല്‍ യുറഗ്വേ കുപ്പായത്തില്‍ അരങ്ങേറിയ സുവാരസ് 2010ല്‍ ലോകകപ്പില്‍ മൂന്നാം സ്ഥാനത്തെത്തിയ ടീമിലും 2011ലെ കോപ അമേരിക്ക കിരീടം നേടിയ ടീമിലും അംഗമായിരുന്നു. 17 വര്‍ഷം നീണ്ട രാജ്യാന്തര കരിയിറില്‍ 142 മത്സരങ്ങളില്‍ യുറുഗ്വേ കുപ്പായമണിഞ്ഞ സുവാരസ് 69 ഗോളുകള്‍ നേടി ടീമിന്റെ എക്കാലത്തെയും വലിയ ടോപ് സ്‌കോററുമാണ്.



ഞാന്‍ വിരമിക്കലിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നു. ദേശീയ ടീമിനൊപ്പം സമാധാനത്തോടെ അവസാന മത്സരം കളിക്കണമെന്നാണ് ആഗ്രഹം. 2007-ല്‍ ആദ്യമായി ദേശീയ ടീമിനായി കളിക്കാനിറങ്ങുമ്പോഴുള്ള അതേ ആവേശത്തിലാണ് ഞാന്‍ അവസാന മത്സരവും കളിക്കാനിറങ്ങുന്നത്. ആ 19 വയസ്സുള്ള കുട്ടി ഇപ്പോള്‍ ഒരു മുതിര്‍ന്ന കളിക്കാരനാണ്, നിങ്ങള്‍ അതിനെ എങ്ങനെ വിളിച്ചാലും കുഴപ്പമില്ല- ദേശീയ ടീമിനായി ജിവിതം തന്നെ ഉഴിഞ്ഞുവെച്ച ദേശീയ ടീമിനൊപ്പം ചരിത്രമെഴുതിയ കളിക്കാരനെന്ന നിലയില്‍ ഓര്‍മിക്കപ്പെടണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നതെന്നും സുവാരസ് പറഞ്ഞു.

തന്റെ മക്കള്‍ക്ക് മുമ്പില്‍ എന്തെങ്കിലും വലിയ നേട്ടത്തോടെ വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും എടുത്തുപറയാന്‍ വലിയ കിരീടമില്ലെങ്കിലും വിജയങ്ങളോടെ വിടവാങ്ങാനാവുന്നത് സന്തോഷകരമാണെന്നും സുവാരസ് പറഞ്ഞു. 

 

football suvaras retirement