/kalakaumudi/media/media_files/2025/07/15/luka-2025-07-15-20-06-36.jpg)
luka
ഇറ്റലി: ക്രൊയേഷ്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ലൂക്കാ മോഡ്രിച്ച് എസി മിലാനില്‍ ഒരു വര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. 2027 ജൂണ്‍ വരെ കരാര്‍ നീട്ടാനുള്ള ഓപ്ഷനും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് സീരി എ ക്ലബ്ബ് തിങ്കളാഴ്ച രാത്രി സ്ഥിരീകരിച്ചു. റയല്‍ മാഡ്രിഡില്‍ 13 വര്‍ഷം നീണ്ട മഹത്തായ കരിയറിനു ശേഷമാണ് 39 വയസ്സുകാരനായ ഈ മധ്യനിര മാന്ത്രികന്‍ പുതിയ അധ്യായത്തിലേക്ക് കടക്കുന്നത്.
ഡച്ച് ഇതിഹാസം യോഹാന്‍ ക്രൈഫിനോടുള്ള ആദരസൂചകമായി 14-ാം നമ്പര്‍ ജേഴ്‌സിയായിരിക്കും അദ്ദേഹം ധരിക്കുക. റയല്‍ മാഡ്രിഡില്‍ ചേരുന്നതിന് മുമ്പ് ടോട്ടന്‍ഹാം ഹോട്ട്സ്പര്‍സിലും അദ്ദേഹം ഇതേ നമ്പര്‍ ജേഴ്‌സി ധരിച്ചിരുന്നു.
റിയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ കളിക്കാരിലൊരാളായിട്ടാണ് മോഡ്രിച്ച് ക്ലബ്ബ് വിടുന്നത്. 597 മത്സരങ്ങള്‍ കളിച്ച അദ്ദേഹം, ആറ് യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാ ലിഗ കിരീടങ്ങളും ഉള്‍പ്പെടെ 28 പ്രധാന കിരീടങ്ങള്‍ നേടി.