/kalakaumudi/media/media_files/2025/06/25/luka-2025-06-25-20-34-52.png)
luka
വെറ്ററന്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് ഇനി എസി മിലാല്‍ ജേഴ്സി അണിയും. താരം മിലാനുമായി കരാര്‍ ധാരണയില്‍ എത്തി. വരും ആഴ്ചയില്‍ കരാറിന്റെ അടുത്ത നടപടിയിലേക്ക് കടക്കും.
39 കാരനായ ക്രൊയേഷ്യന്‍ ഇതിഹാസത്തിന്റെ റയല്‍ മാഡ്രിഡിലെ 13 വര്‍ഷത്തെ തിളക്കമാര്‍ന്ന കരിയറിന് അവസാനമായതിന് പിന്നാലെ, മിലാന്റെ പുതിയ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ ഇഗ്ലി ടാരെ താരത്തെ സമീപിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
പരിശീലകന്‍ മാക്സ് അല്ലെഗ്രിയുടെ കീഴില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന മിലാന് മോഡ്രിച്ചിന്റെ വരവ് കരുത്തേകും. ഇന്റര്‍ മിയാമി, അല്‍-നാസര്‍ ക്ലബ്ബുകളും താരത്തില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. മിലാനില്‍ ഒരു വര്‍ഷത്തെ കരാര്‍ ആകും മോഡ്രിച് ഒപ്പുവെക്കുക.