വിരമിക്കല്‍ പ്രഖ്യാപിച്ച് ലുവാന അലോണ്‍സോയ്

അച്ചടക്കമില്ലാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടി പരാഗ്വെയുടെ നീന്തല്‍ താരത്തിനോട് കഴിഞ്ഞദിവസം ഒളിമ്പിക് വില്ലേജില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.

author-image
Athira Kalarikkal
New Update
luvana
Listen to this article
0.75x1x1.5x
00:00/ 00:00

പാരീസ് : പരാഗ്വെയുടെ നീന്തല്‍ താരം ലുവാന അലോണ്‍സോയ് വിരമിക്കല്‍ പ്രഖ്യാപിച്ച. അച്ചടക്കമില്ലാത്ത പെരുമാറ്റം ചൂണ്ടിക്കാട്ടി പരാഗ്വെയുടെ നീന്തല്‍ താരത്തിനോട് കഴിഞ്ഞദിവസം ഒളിമ്പിക് വില്ലേജില്‍ നിന്ന് പുറത്തുപോകാന്‍ ആവശ്യപ്പെട്ടിരുന്നു.20 വയസുകാരി ലുവാന അലോണ്‍സോയ്ക്കെതിരെയാണ് പരാഗ്വെ ഒളിമ്പിക് കമ്മറ്റി കടുത്ത നടപടിയെടുത്തത്. ലുവാന പ്രകോപനപരമായ രീതിയില്‍ വസ്ത്രധാരണം നടത്തുകയും മോശം പെരുമാറ്റം വഴി ഒളിമ്പിക്സില്‍ മത്സരിക്കാനെത്തുന്ന സഹതാരങ്ങളുടെ ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്നതായി തെളിഞ്ഞതിനാലായിരുന്നു നടപടി.

അതേസമയം, തന്നെ പുറത്താക്കിയിട്ടില്ലെന്നും ഒരിക്കലും തെറ്റായ വിവരം പ്രചരിപ്പിക്കരുതെന്നുമായിരുന്നു പുറത്താക്കലിലോട് ലുവാന അലോണ്‍സോ പ്രതികരിച്ചത്. പുറത്തായതിന് പിന്നാലെ താന്‍ വിരമിക്കുകയാണെന്നും ലുവാന അറിയിച്ചിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. ഏഴ് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള പ്രശസ്ത ഇന്‍സ്റ്റാഗ്രാം താരം കൂടിയാണ് ലുവാന.

paris olympics 2024