മത്സരം തോറ്റതിനു പിന്നാലെ മേശയില്‍ ആഞ്ഞടിച്ച് കാള്‍സന്‍

മത്സരത്തിന്റെ അവസാന നിമിഷത്തില്‍ എരിഗെയ്‌സിക്കു മുന്നില്‍ പതറിയതോടെ കാള്‍സന്‍ മേശയില്‍ ആഞ്ഞടിച്ചു. ഇതോടെ സ്വന്തം കരുക്കളില്‍ ചിലത് ടേബിളില്‍നിന്നു താഴേക്കു വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

author-image
Biju
New Update
KALSON

ദോഹ: ചെസ് ബോര്‍ഡിലെ തോല്‍വിയുടെ ആഘാതം കൈകാര്യം ചെയ്യാനാകാതെ എതിരാളിക്കു മുന്നില്‍ രോഷം പ്രകടിപ്പിക്കുന്ന ശീലം തുടര്‍ന്ന് നോര്‍വീജിയന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ മാഗ്‌നസ് കാള്‍സന്‍. ദോഹയില്‍ നടന്ന ഫിഡെ വേള്‍ഡ് ബ്ലിറ്റ്‌സ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം അര്‍ജുന്‍ എരിഗെയ്‌സിയോടു തോറ്റതിനു പിന്നാലെയാണ് കാള്‍സന്‍ വീണ്ടും 'ഷോ കാണിച്ചത്'.

മത്സരത്തിന്റെ അവസാന നിമിഷത്തില്‍ എരിഗെയ്‌സിക്കു മുന്നില്‍ പതറിയതോടെ കാള്‍സന്‍ മേശയില്‍ ആഞ്ഞടിച്ചു. ഇതോടെ സ്വന്തം കരുക്കളില്‍ ചിലത് ടേബിളില്‍നിന്നു താഴേക്കു വീണു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. മേശപ്പുറത്ത് അടിച്ചുള്ള കാള്‍സന്റെ പ്രകടനം കണ്ട് ഞെട്ടുന്ന അര്‍ജുന്‍ എരിഗെയ്‌സിയെയും വിഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം ഫിഡെ ലോക ചാംപ്യന്‍ഷിപ് മത്സരത്തിനു ശേഷം മടങ്ങവെ കാള്‍സന്‍ ക്യാമറാമാനെ പിടിച്ചുതള്ളിയതു വിവാദമായിരുന്നു. വേദി വിടുന്നതിനിടെ പിന്തുടര്‍ന്ന ക്യാമറാമാനെയാണ് കാള്‍സന്‍ തള്ളിയത്. 

മത്സരം തോറ്റതിന്റെ പേരില്‍ നോര്‍വേ താരം മേശയില്‍ അടിക്കുന്നതും ആദ്യ സംഭവമല്ല. ഈ വര്‍ഷം ജൂണില്‍ നടന്ന നോര്‍വെ ചെസില്‍ ഇന്ത്യന്‍ താരം ഡി. ഗുകേഷിനെതിരെ മത്സരം കൈവിട്ടതിനു പിന്നാലെയും കാള്‍സന്‍ മേശയുടെ മേല്‍ ആഞ്ഞടിച്ചിരുന്നു. അതിനു ശേഷം ഗുകേഷിന് കൈകൊടുത്താണ് കാള്‍സന്‍ വേദി വിട്ടത്.