മഹാരാജ ട്രോഫി ടി20 ലീഗ്; അരങ്ങേറ്റത്തില്‍ നിരാശപ്പെടുത്തി സ്മിത്

മെസൂര്‍ വാരിയേഴ്സ് ടീമിലാണ് സ്മിത് കളിക്കുന്നത്. ഷിമോഗ ലയണ്‍സിനെതിരെ നാലാമനായി ക്രീസിലെത്തിയ താരം ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി മടങ്ങി.

author-image
Athira Kalarikkal
New Update
smith

Smith Dravid

Listen to this article
0.75x1x1.5x
00:00/ 00:00

ബെംഗളൂരു : മഹാരാജ ട്രോഫി ടി20 ലീഗ്  ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തി മുന്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ്. മെസൂര്‍ വാരിയേഴ്സ് ടീമിലാണ് സ്മിത് കളിക്കുന്നത്. ഷിമോഗ ലയണ്‍സിനെതിരെ നാലാമനായി ക്രീസിലെത്തിയ താരം ഒമ്പത് പന്തില്‍ ഏഴ് റണ്‍സുമായി മടങ്ങി. സമിത് നിരാശപ്പെടുത്തിയെങ്കിലും മൈസൂര്‍ വിജെഡി നിയമപ്രകാരം ഏഴ് റണ്‍സിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മൈസൂര്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ഷിമോഗ ഒമ്പത് ഓവറില്‍ അഞ്ചിന് 80 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. ഇതോടെ വിജെടി മത്സരത്തില്‍ വിജയിച്ചു. ആദ്യമായിട്ടാണ് 18കാരനായ സമിത് മഹാരാജ ട്രോഫി ടി20 ലീഗ് കളിക്കുന്നത്. 

cricket smith dravid