ഇന്ത്യന്‍ ടീമിന് സമ്മാനതുക സമ്മാനിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി

ഇന്ത്യന്‍ ടീമിനായി 11 കോടിയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജേതാക്കളെ സ്വീകരിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ഉണ്ടായിരുന്നു.

author-image
Athira Kalarikkal
New Update
rohit
Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ : ഇന്ത്യന്‍ ടീമിന്റെ ലോകകപ്പ് നേട്ടത്തില്‍ ബിസിസിഐയുടെ വമ്പന്‍ സമ്മാനതുകയ്ക്ക് പിന്നാലെ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. നിയമസഭയില്‍ നടന്ന അനുമോദന ചടങ്ങില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, യശസ്വി ജയ്‌സ്വാള്‍ എന്നീ താരങ്ങള്‍ക്കാണ് സ്വീകരണം നല്‍കിയത്.

ഇന്ത്യന്‍ ടീമിനായി 11 കോടിയുടെ പാരിതോഷികമാണ് പ്രഖ്യാപിച്ചത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജേതാക്കളെ സ്വീകരിച്ചത്. ചടങ്ങില്‍ മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവര്‍ ഉണ്ടായിരുന്നു. സ്വീകരണ ചടങ്ങില്‍ മറാത്തിയിലാണ് രോഹിത് ശര്‍മ്മ സംസാരിച്ചത്. 

 

Indian Cricket Team Maharashtra minister