/kalakaumudi/media/media_files/lAUCcMIHYSxR0QzOiOpy.jpg)
രാജ്യാന്തര ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ബംഗ്ലാദേശ് താരം മഹ്മൂദുള്ള. നിലവില്‍ ഇന്ത്യക്കെതിരായി നടക്കുന്ന മൂന്ന് മത്സരങ്ങളടങ്ങുന്ന ടി 20 പരമ്പരയ്ക്ക് ശേഷം രാജ്യാന്തര ടി20 മത്സരത്തില്‍ നിന്ന് വിരമിക്കുമെന്ന് താരം അറിയിച്ചു. കഴിഞ്ഞ 17 വര്‍ഷം നീണ്ട ടി20 കരിയറിനാണ് മുപ്പത്തിയെട്ടുകാരനായ മെഹ്മൂദുള്ള വിരാമമിടുന്നത്.
ഈ പരമ്പരയിലെ അവസാന മത്സരത്തിനു ശേഷം ഞാന്‍ ടി20യില്‍ നിന്ന് വിരമിക്കും. അത് മുന്‍കൂട്ടി തീരുമാനിച്ചതാണ്. ഏകദിനത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള ശരിയായ സമയമാണിത്. ഇക്കാര്യം കോച്ചുമായും ക്യാപ്റ്റനുമായി ചര്‍ച്ച ചെയ്തുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
139 ടി20 മത്സരങ്ങളില്‍ നിന്ന് 2395 റണ്‍സാണ് മഹ്മൂദുള്ള നേടിയത്. 40 വിക്കറ്റുകളം സ്വന്തമാക്കിയിട്ടുണ്ട്.