Manolo Marquez
ഗോവ : എഫ്സി ഗോവയുടെ പരിശീലകനായ മനോലോ മാര്‍ക്കസ് ഇനി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെയും പരിശീലകന്‍. മനോലോ മാര്‍ക്കസിനെ പുതിയ പരിശീലകനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമിച്ചതായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ആയ മാര്‍ക്കസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം എഫ് സി ഗോവയെയും ഇന്ത്യന്‍ ടീമിനെയും ഒരേ സമയം പരിശീലിപ്പിക്കും. ഇതിനായുള്ള നിയമപ്രശ്‌നങ്ങള്‍ എ ഐ എഫ് എഫ് പരിഹരിച്ചതായാണ് റിപ്പോര്‍ട്ട്.
2021-22 സീസണില്‍ ഹൈദരാബാദിനെ ചരിത്രപരമായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് കിരീടത്തിലേക്കു നയിച്ച പരിശീലകനാണ് മാര്‍ക്കേസ്. 66 മത്സരങ്ങളില്‍ ഹൈദരബാദിനെ പരിശീലിപ്പിച്ച മനോലോ 31 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. 12 പരാജയങ്ങള്‍ മാത്രമെ അദ്ദേഹത്തിന്റെ കീഴില്‍ ഹൈദരാബാദ് വഴങ്ങിയുള്ളൂ. ഹൈദരബാദില്‍ ഇരിക്കെ യുവതാരങ്ങളെ വളര്‍ത്തി കൊണ്ടുവരുന്നതിലും അദ്ദേഹം മികവു കാണിച്ചിരുന്നു.