/kalakaumudi/media/media_files/2025/01/29/aB2Ks5c3pAbB2bjkTUJp.jpg)
Sajan Prakash ( File Photo)
ഹല്‍ദ്വാനി: ദേശീയ ഗെയിംസില്‍ കേരളത്തിന് ആദ്യ മെഡല്‍ സമ്മാനിച്ച് സജന്‍ പ്രകാശ്. കേരളത്തിന്റെ സുവര്‍ണ പ്രതീക്ഷയായിരുന്ന sajan prakash കഴിഞ്ഞ തവണ ഈ ഇനങ്ങളില്‍ യഥാക്രമം വെള്ളി, സ്വര്‍ണ മെഡല്‍ ജേതാവായിരുന്നു താരം. ഈ ഇനത്തില്‍ കര്‍ണാടകയുടെ ശ്രീഹരി നടരാജനും എസ്. അനിഷ് ഗൗഡയും യഥാക്രമം സ്വര്‍ണവും വെള്ളിയും നേടി.
അരമണിക്കൂറിനകം നടന്ന 100 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ സ്വര്‍ണ പ്രതീക്ഷയുണ്ടായിരുന്ന സ്ഥാനത്താണ് സാജന്‍ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടത്. സമയം 54.52 സെക്കന്‍ഡ്. ഈ ഇനത്തില്‍ തമിഴ്‌നാടിന്റെ രോഹിത് ബെനഡിക്ഷന്‍ സ്വര്‍ണവും മഹാരാഷ്ട്രയുടെ അംബ്രെ മിഹിര്‍ വെള്ളിയും നേടി.