ഒളിംപിക് ദീപശിഖയുമായി തിലോത്തമ
പാരീസ് : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പാരീസില്‍ ഒളിംപിക് ദീപശിഖാ പ്രയാണത്തില്‍ കോട്ടയം സ്വദേശിയും. പതിനായിരങ്ങളുടെ കൈ മറിഞ്ഞെത്തിയ ദീപശിഖയില്‍ എന്റേയും കരസ്പര്‍ശം പതിഞ്ഞു പറഞ്ഞറിയിക്കാനാവില്ല ആ നിമിഷത്തെപ്പറ്റി' തിലോത്തമ. കോട്ടയം കളത്തിപ്പടി സ്വദേശി ജോ ഐക്കരേത്തിന്റെയും ഫ്രാന്‍സ് സ്വദേശിനി മ്യൂറിയലിന്റെയും ഇളയ മകളാണ് ഇരുപതുകാരിയായ തിലോത്തമ.
ജനിച്ചതു ഫ്രാന്‍സില്‍. കൈകള്‍ ജന്മനാ തളര്‍ന്ന നിലയിലായിരുന്നു. ഭാഷ കൈകാര്യം ചെയ്യാന്‍ പ്രയാസമുള്ള ഡിസ്ലെക്‌സിയ എന്ന ശാരീരികാവസ്ഥയും നേരിടേണ്ടി വന്നു. ഇടതു കൈയുടെ പ്രയാസം പിന്നീടു ചികിത്സയിലൂടെ ശരിയാക്കി. വലത്തേ കൈയില്‍ ഇപ്പോഴും ബുദ്ധിമുട്ടുണ്ട്. ഫ്രാന്‍സിലെ 'ഇംപള്‍ഷന്‍' എന്ന സാമൂഹികസേവന സംഘടനയിലൂടെ കായികപഠനത്തില്‍ സര്‍ട്ടിഫിക്കറ്റ് നേടി. ഫ്രാന്‍സിലെ 'ഇംപള്‍ഷന്‍' എന്ന സാമൂഹികസേവന സംഘടനയിലൂടെ കായികപഠനം പൂര്‍ത്തിയാക്കി. പിന്നീട് ഫ്രാന്‍സില്‍ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ മത്സരിക്കുന്ന പാരാ തയ്ക്വാന്‍ഡോയില്‍ പരിശീലനം ആരംഭിച്ചു. തയ്ക്വാന്‍ഡോ പരിശീലിക്കുന്ന 24 പേര്‍ ദീപശിഖാ പ്രയാണത്തില്‍ പങ്കുചേര്‍ന്നപ്പോള്‍ അതില്‍ 3 പേര്‍ പാരാ അത്ലീറ്റുകള്‍ ആയിരുന്നു. അവരിലൊരാളാണ് തിലോത്തമ. പാരിസ് ഒളിംപിക്‌സ് ദീപശിഖാ പ്രയാണത്തില്‍ പങ്കാളിയാകുന്ന ആദ്യ മലയാളി പെണ്‍കുട്ടിയെന്ന നേട്ടം ഇതിലൂടെ സ്വന്തമാക്കി. 2028ല്‍ പാരാ ഒളിംപിക്‌സില്‍ മത്സരിക്കുന്നതിനുള്ളപരിശ്രമത്തിലാണ് തിലോത്തമ ഇപ്പോള്‍. ഇംപള്‍ഷനിലെ പഠനം പൂര്‍ത്തിയാക്കിയതോടെ കായികാധ്യാപിക ആകാനുള്ള ഒരുക്കവും തിലോത്തമ തുടങ്ങി. പിന്തുണയുമായി സഹോദരന്‍ തിയോ ഒപ്പമുണ്ട്.