ജയം മറന്ന് മാഞ്ചസ്റ്റര്‍ സിറ്റി; എവര്‍ട്ടണോട് സമനില

സ്വന്തം മൈതാനമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിലാണ് സിറ്റിയുടെ സമനില തെറ്റിയത്. എര്‍ലിംഗ് ഹാളണ്ട് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് സിറ്റിക്ക് തിരിച്ചടിയായി.

author-image
Prana
New Update
haaland

മാഞ്ചസ്റ്റര്‍ സിറ്റിയുടെ മോശം പ്രകടനം അവസാനിക്കുന്നില്ല. പ്രീമിയര്‍ ലീഗില്‍ ഇന്നു ബോക്‌സിങ് ഡേയില്‍ നടന്ന മത്സരത്തില്‍ അവര്‍ എവര്‍ട്ടണോട് സമനില വഴങ്ങി. സ്വന്തം മൈതാനമായ ഇത്തിഹാദില്‍ നടന്ന മത്സരത്തില്‍ 1-1 എന്ന സ്‌കോറിലാണ് സിറ്റിയുടെ സമനില തെറ്റിയത്. എര്‍ലിംഗ് ഹാളണ്ട് പെനാല്‍റ്റി നഷ്ടപ്പെടുത്തിയത് സിറ്റിക്ക് തിരിച്ചടിയായി.
അവസാന 13 മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒരു മത്സരം മാത്രമാണ് വിജയിച്ചത്. ഇന്ന് നന്നായി തുടങ്ങിയ മാഞ്ചസ്റ്റര്‍ സിറ്റി 14-ാം മിനുട്ടില്‍ ബെര്‍ണാഡോ സില്‍വയിലൂടെ ലീഡ് നേടി. ബെര്‍ണാഡോയുടെ ഷോട്ട് ഡിഫ്‌ളക്ഷനിലൂടെ എവര്‍ട്ടന്‍ വലയില്‍ കയറുകയായിരുന്നു. 
36-ം മിനുട്ടില്‍ എവര്‍ട്ടണ്‍ സമനില നേടി. എന്‍ഡിയായെയിലൂടെ ആയിരുന്നു എവര്‍ട്ടന്റെ സമനില. രണ്ടാം പകുതിയില്‍ 53-ം മിനുട്ടില്‍ സിറ്റിക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. എന്നാല്‍ അത് ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഹാളണ്ടിനായില്ല. 
സബ്റ്റിറ്റിയൂട്ട് ആയി കെവിന്‍ ഡിബ്രുയിനെയെ അടക്കം കളത്തില്‍ എത്തിച്ച് വിജയ ഗോളിനായി ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സമനിലയോടെ സിറ്റി 28 പോയിന്റുമായി 7-ം സ്ഥാനത്താണ്. 17 പോയിന്റുള്ള എവര്‍ട്ടണ്‍ 15-ം സ്ഥാനത്തും.

Everton english premier league manchester city