ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്; തുടര്‍ച്ചയായ നാലാം തവണയും കിരീടെ സ്വന്തമാക്കി മാഞ്ചസ്റ്റര്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഇന്ന് അവസാന മാച്ച് ഡേയില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയത്.  

author-image
Athira Kalarikkal
New Update
Macjh.

Manchester City

Listen to this article
0.75x1x1.5x
00:00/ 00:00

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം മാഞ്ചസ്റ്റര്‍ സിറ്റി സ്വന്തമാക്കി. ഇന്ന് അവസാന മാച്ച് ഡേയില്‍ വെസ്റ്റ് ഹാം യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം നേടിയത്.  ഇന്നത്തെ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി ഇത് തുടര്‍ച്ചയായ നാലാം തവണയാണ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് ഒരു ടീം തുടര്‍ച്ചയായ നാല് സീസണുകളില്‍ പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കുന്നത്. 

മത്സരത്തിന്റെ 18-ാം മിനിറ്റില്‍ ഫോഡന്‍ തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി. ഇത്തവണ ഡോകുവിന്റെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍. കളിയില്‍ സിറ്റി ആധിപത്യം തുടരുന്നതിനിടയില്‍ ഒരു മനോഹരമായ ആക്രിബാറ്റിക് ഗോളിലൂടെ കുദുസ് വെസ്റ്റ് ഹാമിനെ കളിയിലേക്ക് തിരികെ കൊണ്ടുവന്നു. 42ആം മിനുട്ടില്‍ ആയിരുന്നു ഈ ഗോള്‍. ഈ സീസണില്‍ കണ്ട ഏറ്റവും മികച്ച ഗോളുകളുടെ കൂട്ടത്തില്‍ ഈ ഗോള്‍ ഉണ്ടാകും.

ആദ്യ പകുതി 2-1 എന്ന നിലയില്‍ ആണ് അവസാനിച്ചത്. രണ്ടാം പകുതിയില്‍ സിറ്റി ലീഡ് ഉയര്‍ത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമം തുടര്‍ന്നു. 60ആം മിനുട്ടില്‍ റോഡ്രി അവര്‍ക്ക് ആയി മൂന്നാം ഗോള്‍ നേടി. സ്‌കോര്‍ 3-1. ഇതോടെ വിജയം ഉറപ്പായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റര്‍ സിറ്റി 91 പോയിന്റുമായി ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇന്ന് എവര്‍ട്ടണെ 2-1ന് തോല്‍പ്പിച്ച ആഴ്‌സണല്‍ 89 പോയിന്റുമായി രണ്ടാമത് ഫിനിഷ് ചെയ്തു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പത്താം ലീഗ് കിരീടമാണ് ഇത്. അവസാന 7 സീസണില്‍ 6 തവണയും സിറ്റിയാണ് പ്രീമിയര്‍ ലീഗ് സ്വന്തമാക്കിയത്.

manchester city