പിന്നില്‍നിന്ന് തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

എന്നാല്‍ രണ്ടാം പകുതിയില്‍ കളം നിറഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. 47-മത്തെ മിനിറ്റില്‍ റാഷ്‌ഫോഡിന്റെ പാസില്‍ നിന്നു ഗോള്‍ നേടിയ അലക്‌സാണ്ടര്‍ ഗര്‍നാചോ യുണൈറ്റഡിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു

author-image
Prana
New Update
man utd

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ബ്രെന്റ്‌ഫോര്‍ഡിനെതിരേ പിന്നില്‍നിന്ന് തിരിച്ചടിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ടു ഗോള്‍ തിരിച്ചടിച്ചാണ് മാഞ്ചസ്റ്റര്‍ ജയിച്ചത്.  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് മുന്‍തൂക്കം കണ്ട മത്സരത്തില്‍ ആദ്യ പകുതി അവസാനിക്കുന്നതിനു തൊട്ടു മുമ്പ് ആണ് വിവാദ ഗോള്‍ പിറന്നത്. തലക്ക് പരിക്കേറ്റു ചോര ഒലിച്ച ഡി ലൈറ്റിനെ കോര്‍ണറിന്റെ സമയത്ത് റഫറി പുറത്ത് പോവാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന്  ഡാമ്‌സ്ഗാര്‍ഡിന്റെ കോര്‍ണറില്‍ നിന്നു പിനോക്ക് ഗോള്‍ നേടിയതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പിറകില്‍ ആയി. പ്രതിഷേധം അറിയിച്ച ടെന്‍ ഹാഗിനും വാന്‍ നിസ്റ്റല്‍ റൂയിക്കും റഫറി മഞ്ഞ കാര്‍ഡും നല്‍കി.
എന്നാല്‍ രണ്ടാം പകുതിയില്‍ കളം നിറഞ്ഞ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തകര്‍പ്പന്‍ തിരിച്ചുവരവ് നടത്തി. 47-മത്തെ മിനിറ്റില്‍ റാഷ്‌ഫോഡിന്റെ പാസില്‍ നിന്നു ഗോള്‍ നേടിയ അലക്‌സാണ്ടര്‍ ഗര്‍നാചോ യുണൈറ്റഡിനെ മത്സരത്തില്‍ ഒപ്പമെത്തിച്ചു. തുടര്‍ന്ന് 62 മത്തെ മിനിറ്റില്‍ എറിക്‌സന്റെ പാസില്‍ നിന്നു സുന്ദരമായ ഫ്‌ലിക്കിലൂടെ പന്ത് ബ്രൂണോ ഫെര്‍ണാണ്ടസ് റാസ്മസ് ഹോയിലണ്ടിന് മറിച്ചു നല്‍കിയപ്പോള്‍ അതിലും സുന്ദരമായ ചിപ്പിലൂടെ താരം യുണൈറ്റഡിന് വിജയഗോള്‍ സമ്മാനിക്കുക ആയിരുന്നു. ഈ ജയം സമ്മര്‍ദ്ദത്തില്‍ ഉള്ള ടെന്‍ ഹാഗിനു ആശ്വാസം നല്‍കും.

win english premier league manchester united