/kalakaumudi/media/media_files/2025/01/19/BZZBA5E0TVafGSyG3Q8P.jpg)
Manchester Photograph: (Manchester)
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. ബ്രൈറ്റൺ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. ബ്രൈറ്റണിനായി യാക്കുബെ മിന്റെ(5), കൗരു മിറ്റോമ(60), ജോർജിനിയോ റട്ടർ(76) എന്നിവരാണ് ഗോളുകൾ സ്കോർ ചെയ്തത്. കൗരു മിറ്റോമയുടെ ഗോളിലൂടെ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ജപ്പാൻ താരമായി മാറാനും കൗരു മിറ്റോമിക്ക് സാധിച്ചു. 15 ഗോളുകളാണ് താരം ഇപിഎല്ലിൽ നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനായി ബ്രൂണോ ഫെർണാണ്ടസ്(23) ആണ് ഗോൾ നേടിയത്. നിലവിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ പതിമൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. 22 മത്സരങ്ങളിൽ നിന്നും ഏഴു വിജയവും അഞ്ചു സമനിലയും 10 തോൽവിയുമായി 26 പോയിന്റാണ് മാഞ്ചസ്റ്റർ യൂണൈറ്റഡിനുള്ളത്. ബ്രൈറ്റൺ ഒമ്പതാം സ്ഥാനത്തുമാണ് ഉള്ളത്. 22 മത്സരങ്ങളിൽ എട്ട് ജയവും 10 സമനിലയും നാല് തോൽവിയുമായി 34 പോയിന്റാണ് ബ്രൈറ്റണിനുള്ളത്.