മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത ലക്ഷ്യം ഉഗാര്‍തെ

. ക്ലബ് വിടാന്‍ തന്നെയാണ് യുവതാരത്തിന്റെ തീരുമാനം. കാസെമിറോ ഫോമിലല്ല എന്നതും അമ്രബതിന്റെ ലോണ്‍ യുണൈറ്റഡ് പുതുക്കില്ല എന്നതിനാലും യുണൈറ്റഡിന് ഒരു ഡിഫ്‌സ്ന്‍സീവ് മിഡ്ഫീല്‍ഡറെ ആവശ്യമാണ്. ഉറുഗ്വേ താരമായ ഉഗാര്‍തെ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരിന്നു

author-image
Prana
New Update
football
Listen to this article
0.75x 1x 1.5x
00:00 / 00:00

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വലിയ നീക്കങ്ങള്‍ക്ക് പിറകെ ആണ്. അവര്‍ മധ്യനിരയിലേക്ക് പാരീസ് സെന്റ്-ജര്‍മെയ്ന്‍ താരം മാനുവല്‍ ഉഗാര്‍തെയെ കൊണ്ടുവരാന്‍ ഉള്ള ശ്രമത്തിലാണ്. ഇതിനകം സ്‌ട്രൈക്കര്‍ സിക്‌സിയെയും ഡിഫന്‍ഡര്‍ യോറോയെയും സ്വന്തമാക്കിയ യുണൈറ്റഡ് ഇനി മധ്യനിരയിലേക്ക് ഒരു താരത്തെയാണ് നോക്കുന്നത്. ഉറുഗ്വേക്ക് ആയൊ കോപ അമേരിക്കയില്‍ ഉള്‍പ്പെടെ നല്ല പ്രകടനങ്ങള്‍ കാഴ്ചവെച്ചിട്ടുള്ള താരമാണ് ഉഗാര്‍തെ. അദ്ദേഹവുമായി യുണൈറ്റഡ് കരാര്‍ ധാരണയില്‍ എത്തിയിട്ടുണ്ട്.
ക്ലബിന്റെ 25 ശതമാനം ഓഹരികള്‍ വാങ്ങി പുതിയ ഉടമകള്‍ ആയ ഇനിയോസ് ആണ് വലിയ നീക്കങ്ങള്‍ ക്ലബിനായി നടത്തുന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ 23-കാരന്‍ പി എസ് ജിയില്‍ സന്തോഷവാനല്ല. ക്ലബ് വിടാന്‍ തന്നെയാണ് യുവതാരത്തിന്റെ തീരുമാനം.
കാസെമിറോ ഫോമിലല്ല എന്നതും അമ്രബതിന്റെ ലോണ്‍ യുണൈറ്റഡ് പുതുക്കില്ല എന്നതിനാലും യുണൈറ്റഡിന് ഒരു ഡിഫ്‌സ്ന്‍സീവ് മിഡ്ഫീല്‍ഡറെ ആവശ്യമാണ്. ഉറുഗ്വേ താരമായ ഉഗാര്‍തെ കഴിഞ്ഞ സീസണ്‍ തുടക്കത്തില്‍ ആയിരിന്നു പി എസ് ജിയില്‍ എത്തിയത്. മുമ്പ് സ്‌പോര്‍ടിങിനായി 2 വര്‍ഷത്തോളം കളിച്ചിട്ടുണ്ട്. ഉഗാര്‍തെയെ സൈന്‍ ചെയ്യണം എങ്കില്‍ പക്ഷെ യുണൈറ്റഡ് ഒരു മിഡ്ഫീല്‍ഡറെ വില്‍ക്കേണ്ടി വരും. മക്ടോമിനെയെയോ കസെമിറോയെയോ വില്‍ക്കാന്‍ ആണ് ഇപ്പോള്‍ യുണൈറ്റഡ് ശ്രമിക്കുന്നത്