പാരാലിംപിക്‌സിൽ ചരിത്രം കുറിച്ച് മനീഷ രാമദാസ്; ബാഡ്മിന്റണിൽ വെങ്കലം

ഡെന്മാർക്കിന്റെ കാത്രിൻ റോസെൻഗ്രെനെ വീഴ്ത്തിയാണ് മനീഷ വെങ്കലം നേടിയത്. തിങ്കളാഴ്ച ലാ ചാപ്പെല്ലെ അരീനയിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു മനീഷയുടെ വിജയം. സ്‌കോർ: 21-12, 12-8.

author-image
Anagha Rajeev
New Update
manisha
Listen to this article
0.75x 1x 1.5x
00:00 / 00:00

പാരാലിംപിക്‌സ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽതിളക്കം. വനിതാ സിംഗിൾസ് എസ്‌യു5 വിഭാഗത്തിൽ ഇന്ത്യയുടെ മനീഷ രാമദാസ് വെങ്കലം നേടി. പാരിസ് ഒളിംപിക്സിൽ ഇന്ത്യയുടെ പത്താം മെഡൽ നേട്ടമാണിത്. തിങ്കളാഴ്ച തന്നെ നടന്ന പുരുഷ സിംഗിൾസ് എസ്എൽ3 ബാഡ്മിന്റൺ ഇനത്തിൽ നിതേഷ് കുമാർ സ്വർണം നേടിയിരുന്നു.

ഡെന്മാർക്കിന്റെ കാത്രിൻ റോസെൻഗ്രെനെ വീഴ്ത്തിയാണ് മനീഷ വെങ്കലം നേടിയത്. തിങ്കളാഴ്ച ലാ ചാപ്പെല്ലെ അരീനയിൽ നടന്ന മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു മനീഷയുടെ വിജയം. സ്‌കോർ: 21-12, 12-8.

റോസെൻഗ്രെനെ മറികടക്കാൻ 19കാരിയായ മനീഷയ്ക്ക് വെറും 25 മിനിറ്റ് മാത്രമാണ് വേണ്ടിവന്നത്. മത്സരത്തിലുടനീളം ഇന്ത്യൻ താരത്തിന്റെ ആധിപത്യമാണ് കാണാനായത്. 

വിജയത്തോടെ പാരാലിംപിക്‌സിൽ ചരിത്രം കുറിക്കാനും തമിഴ്‌നാട് സ്വദേശിയായ മനീഷയ്ക്ക് സാധിച്ചു. പാരാലിംപിക്‌സ് ബാഡ്മിന്റണിൽ വെങ്കലം നേടുന്ന ആദ്യത്തെ ഇന്ത്യൻ വനിതയെന്ന നേട്ടമാണ് മനീഷയെ തേടിയെത്തിയത്.

paris paralympics 2024 badminton Manisha Ramdas paralympics