India's Manu Bhaker celebrates after winning bronze in the 10m air pistol women's final
പാരിസ്: ഒൡപിക്‌സ് സമാപന ചടങ്ങ് ഇന്ത്യയുടെ പതാക ഉയര്‍ത്തുന്നത് ഇരട്ട വെങ്കല മെഡല്‍ ജേതാവ് മനു ഭാക്കര്‍. ഷൂട്ടിങില്‍ ഒളിംപിക്‌സ് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയും മനു ഭാകറാണ്. ഒളിംപിക്‌സില്‍ ഇരട്ട മെഡല്‍ നേടുന്ന ആദ്യ വനിത എന്ന നേട്ടവും മനുവിനാണ്. ഷൂട്ടിങ് ഇനത്തില്‍ 12 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചക്കായിരുന്നു മനു വിരാമമിട്ടത്. ഇത്തവണത്തെ ഒളിംപിക്‌സില്‍ ഇന്ത്യയുടെ താരങ്ങളില്‍ നിന്നും മനു ഭാക്കറാണ് മികച്ച നേട്ടം കൈവരിച്ചത്.