മാനുവല്‍ ന്യൂയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു

ന്യൂയര്‍, 2009-ല്‍ ജര്‍മ്മനിക്കായി തന്റെ അരങ്ങേറ്റം കുറിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട തന്റെ അന്താരാഷ്ട്ര കരിയറില്‍, മൊത്തം 124 മത്സരങ്ങള്‍ ജര്‍മ്മനിക്കായി കളിച്ചു.

author-image
Athira Kalarikkal
New Update
manual

Manuel Neuer

Listen to this article
0.75x 1x 1.5x
00:00 / 00:00

മ്യൂണിക്ക് : ബയേണ്‍ മ്യൂണിക്കിന്റെയും ജര്‍മ്മന്‍ ദേശീയ ടീമിന്റെയും ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. യൂറോ 2024ല്‍ ആയിരുന്നു അവസാനം ന്യൂയര്‍ ജര്‍മ്മനിക്കായി കളിച്ചത്.

ന്യൂയര്‍, 2009-ല്‍ ജര്‍മ്മനിക്കായി തന്റെ അരങ്ങേറ്റം കുറിച്ചു. ഒരു ദശാബ്ദത്തിലേറെ നീണ്ട തന്റെ അന്താരാഷ്ട്ര കരിയറില്‍, മൊത്തം 124 മത്സരങ്ങള്‍ ജര്‍മ്മനിക്കായി കളിച്ചു. പ്രധാന ടൂര്‍ണമെന്റുകളില്‍ ജര്‍മ്മനിയുടെ വിജയങ്ങളില്‍ 38 കാരനായ അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 2014 ബ്രസീലില്‍ നടന്ന ഫിഫ ലോകകപ്പ് ജര്‍മ്മനിക്ക് ഒപ്പം നേടി. 2014-ലെ എകഎഅ വേള്‍ഡ് കപ്പ് ബെസ്റ്റ് ഗോള്‍കീപ്പര്‍ പട്ടവും ന്യൂയര്‍ സ്വന്തമാക്കി.

 

retirement football