ഫോഴ്‌സാ കൊച്ചിയെ പരിശീലിപ്പിക്കാന്‍ മരിയോ ലെമോസ്

നടന്‍ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള ക്ലബാണ് ഫോഴ്‌സാ കൊച്ചി. അവര്‍ നേരത്തെ ജോ പോള്‍ അഞ്ചേരിയെ സഹ പരിശീലകനായി നിയമിച്ചിരുന്നു.

author-image
anumol ps
New Update
mario

മരിയോ ലെമോസ്

Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: സൂപ്പര്‍ ലീഗ് കേരള ടീമായ ഫോഴ്‌സാ കൊച്ചിയുടെ പരിശീലകനായി പോര്‍ച്ചുഗീസ് പരിശീലകന്‍ മരിയോ ലെമോസ് നിയമിതിനായി. അവസാനമായി ബംഗ്ലാദേശ് ക്ലബായ ധാക്ക അഭാനിയെ ആണ് ലെമോസ് പരിശീലിപ്പിച്ചത്. 38കാരനായ പരിശീലകന്‍ ബംഗ്ലാദേശ് ദേശീയ ടീമിന്റെ താല്‍ക്കാലിക പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അദ്ദേഹം ഐ ലീഗ് ക്ലബായ രാജസ്ഥാന്‍ യുണൈറ്റഡിന്റെ പരിശീലകനാകും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആ നീക്കം പരാജയപ്പെട്ടതോടെയാണ് സൂപ്പര്‍ ലീഗ് കേരളയിലേക്ക് അദ്ദേഹം എത്തുന്നത്. നടന്‍ പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള ക്ലബാണ് ഫോഴ്‌സാ കൊച്ചി. അവര്‍ നേരത്തെ ജോ പോള്‍ അഞ്ചേരിയെ സഹ പരിശീലകനായി നിയമിച്ചിരുന്നു.

mario