'വ്യക്തിപരമായ കാരണങ്ങൾ'; പാരീസ് ഒളിമ്പിക്സ് ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവെച്ച്  മേരി കോം

നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരികോം തനിക്ക് കത്തെഴുതിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ അറിയിച്ചു.ജൂലൈ മാസം 26നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

author-image
Greeshma Rakesh
New Update
MARY KOM

mary kom resigned as chef de mission for paris olympics 2024

Listen to this article
0.75x1x1.5x
00:00/ 00:00

ഈ വർഷം നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനം രാജിവച്ച് ബോക്സിങ് ഇതിഹാസം മേരി കോം.വ്യക്തപരമായ കാരണങ്ങളാലാണ് രാജിവെച്ചതെന്നാണ് വിവരം.നേതൃസ്ഥാനത്തുനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് മേരികോം തനിക്ക് കത്തെഴുതിയതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി.ഉഷ അറിയിക്കുകയായിരുന്നു.ഈ മാർച്ച് 21നാണ് മേരികോമിനെ ഷെഫ് ഡി മിഷൻ സ്ഥാനത്ത് നിയമിച്ചത്.ശിവ കേശവനെ ഡെപ്യൂട്ടി ആയും നിയമിച്ചു.ജൂലൈ മാസം 26നാണ് ഒളിമ്പിക്സ് ആരംഭിക്കുന്നത്.

അതെസമയം രാജ്യത്തിന് വേണ്ടി ചെയ്യാൻ കഴിയുന്നതെന്തും താൻ ചെയ്യുമെന്നും.എന്നാൽ ഒളിമ്പിക്സിൽ ഇന്ത്യൻ നായക സ്ഥാനം വഹിക്കാൻ തനിക്ക് കഴിയില്ലെന്നും മേരി കോം പ്രതികരിച്ചു.ഏറ്റെടുത്ത പ്രവൃത്തിയിൽ നിന്ന് പിന്മാറുന്നത് ദുഃഖകരമാണ്. എന്നാൽ മറ്റു വഴികൾ ഇല്ലാത്തതിനാലാണ് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും മേരി കോം പറഞ്ഞു. രാജ്യത്തെയും പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുന്ന കായികതാരങ്ങളെയും പിന്തുണയ്ക്കാൻ തന്റെ സാന്നിധ്യമുണ്ടാകുമെന്നും മേരി കോം വ്യക്തമാക്കി.

മാർച്ച് 21നാണ് ആറ് തവണ ലോക ചാമ്പ്യനായ മേരി കോമിനെ പാരീസ് ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിന്റെ നേതൃസ്ഥാനമേൽപ്പിക്കുന്നതായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രഖ്യാപിക്കുന്നത്. കൂടിയാലോചനകൾക്ക് ശേഷം പകരക്കാരനെ നിശ്ചയിക്കാനാണ് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ തീരുമാനം.

Indian Olympic Association paris olympics 2024 boxing mc mary kom