/kalakaumudi/media/media_files/2025/09/08/max-2025-09-08-09-35-03.jpg)
റോം: മോണ്‍സയില്‍ നടന്ന 2025-ലെ ഇറ്റാലിയന്‍ ഗ്രാന്‍ഡ് പ്രിക്‌സില്‍ മാക്‌സ് വെര്‍സ്റ്റപന് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് വിജയം നേടി. ഈ സീസണില്‍ മക്ലാരന്‍ ടീമിനുണ്ടായിരുന്ന ആധിപത്യത്തിന് ഈ വിജയത്തോടെ അന്ത്യമായി. യോഗ്യതാ മത്സരത്തില്‍ എ1 ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ലാപ് സമയം കുറിച്ചുകൊണ്ട് പോള്‍ പൊസിഷനില്‍ നിന്നാണ് വെര്‍സ്റ്റാപ്പന്‍ മത്സരം ആരംഭിച്ചത്.
തുടക്കത്തില്‍ ലാന്‍ഡോ നോറിസില്‍ നിന്ന് ശക്തമായ വെല്ലുവിളി നേരിട്ടെങ്കിലും, നാലാം ലാപ്പില്‍ വെര്‍സ്റ്റാപ്പന്‍ ലീഡ് തിരിച്ചുപിടിക്കുകയും പിന്നീട് ലീഡ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. രണ്ടാം സ്ഥാനത്തെത്തിയ നോറിസിനെക്കാള്‍ ഏകദേശം 20 സെക്കന്‍ഡിന്റെ ലീഡോടെയാണ് വെര്‍സ്റ്റാപ്പന്‍ വിജയം നേടിയത്.
ചാമ്പ്യന്‍ഷിപ്പ് ലീഡറായ ഓസ്‌കാര്‍ പിയാസ്ട്രി മൂന്നാം സ്ഥാനത്തെത്തി. ഈ വിജയം 2025 സീസണിലെ ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തെ കൂടുതല്‍ ആവേശകരമാക്കുകയും, ചരിത്രപരമായ ഈ ഇറ്റാലിയന്‍ സര്‍ക്യൂട്ടില്‍ റെഡ് ബുളിന്റെ കരുത്ത് വീണ്ടും തെളിയിക്കുകയും ചെയ്തു.
മോണ്‍സയില്‍ നടന്ന യോഗ്യതാ മത്സരത്തില്‍ 1:18.792 എന്ന മികച്ച സമയത്തോടെ വെര്‍സ്റ്റാപ്പന്‍ എക്കാലത്തെയും വേഗതയേറിയ ലാപ് റെക്കോര്‍ഡ് സ്ഥാപിച്ചത് ഈ റേസ് വാരാന്ത്യത്തിലെ പ്രധാന ആകര്‍ഷണമായിരുന്നു. മണിക്കൂറില്‍ 164.47 മൈല്‍ ശരാശരി വേഗതയിലാണ് ഈ റെക്കോര്‍ഡ് നേടിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
