മാക്‌സ്‌വെല്‍ തിളങ്ങി; ആസ്‌ട്രേലിയക്ക് ജയം

ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഏഴ് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ഒമ്പതു വിക്കറ്റിന് 64 റണ്‍സ് എടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളൂ. 

author-image
Prana
New Update
maxwell

പാകിസ്താന്റെ ആസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടി20 മത്സരത്തില്‍ ഓസീസിന് ജയം. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഏഴു ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ 29 റണ്‍സിനാണ് ആസ്‌ട്രേലിയ ജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഏഴ് ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിംഗില്‍ ഒമ്പതു വിക്കറ്റിന് 64 റണ്‍സ് എടുക്കാനെ പാകിസ്താന് കഴിഞ്ഞുള്ളൂ. 
ബ്രിസ്‌ബേനില്‍ ടോസ് നേടിയ പാകിസ്താന്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഫ്രേസര്‍ മക്ഗുര്‍ക്കിനെയും മാത്യു ഷോര്‍ട്ടിനെയും വേഗത്തില്‍ നഷ്ടമായെങ്കിലും ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരിക്കല്‍കൂടി ഓസീസിന്റെ രക്ഷയ്‌ക്കെത്തി. 19 പന്തില്‍ മൂന്ന് സിക്‌സും അഞ്ചു ഫോറുമുള്‍പ്പെടെ 43 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്. സ്‌റ്റോയ്‌നിസ് ഏഴു പന്തില്‍ 21 റണ്‍സുമായി മികച്ച പിന്തുണ നല്‍കി. 
മറുപടി ബാറ്റിംഗില്‍ ഒരിക്കല്‍പോലും പാകിസ്താന്‍ ബാറ്റര്‍മാര്‍ക്ക് ആധിപത്യം പുലര്‍ത്താനായില്ല. തുടര്‍ച്ചയായി വിക്കറ്റ് നഷ്ടമായതോടെ പാകിസ്താന് ലക്ഷ്യം ഏറെ അകലെയായി. 24-6 എന്ന നിലയില്‍ തകര്‍ന്നതോടെ അവര്‍ കളി കൈവിട്ടു. വാലറ്റത്ത് 10 പന്തില്‍ 20 റണ്‍സടിച്ച അബ്ബാസ് അഫ്രിദി ആണ് സ്‌കോര്‍ അറുപതു കടത്തിയത്. റിസ്‌വാന്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ബാബര്‍ അസം മൂന്നു റണ്‍സാണ് എടുത്തത്. ബാര്‍ട്‌ലെറ്റും നഥാന്‍ എല്ലിസും മൂന്നു വിക്കറ്റ് വീതവും സാംപ രണ്ടു വിക്കറ്റും വീഴ്ത്തി.

cricket Pakistan vs australia glenn maxwell