mbappe hacked as twitter account makes man utd transfer claim insults lionel messi
മാഡ്രിഡ്: ക്രിസ്റ്റ്യാനൊ റൊണാൾഡോ ആണ് തൻറെ ഇഷ്ടതാരമെന്ന് തുറന്നു പറഞ്ഞിട്ടുള്ള ഫ്രഞ്ച് സൂപ്പർ താരമാണ് കിലിയൻ എംബാപ്പെ.പലപ്പോഴും അത് എംബാപ്പെ തന്റെ സോഷ്യൽ മിഡിയ പ്ലാറ്റ്ഫോമുകളിലൂടെ ആവർത്തിക്കാറുണ്ട്.എന്നാൽ ഇപ്പോഴിതാ എംബാപ്പെയുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട ട്വീറ്റ് റൊണാൾഡോ ആരാധകരെയും എംബാപ്പെ ആരാധകരെയും ഒന്നടങ്കം ഞെട്ടിക്കുന്നതായിരുന്നു.റൊണാൾഡോ എക്കാലത്തെയും മഹാനായ താരമെന്നും ഈ കുള്ളൻ എൻറെ ഗോട്ട് അല്ലെന്നുമായിരുന്നു എംബാപ്പെയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വന്ന ട്വീറ്റ്.പിന്നാലെ പോസ്റ്റ് വിവാദമായി.
പി എസ് ജിയിൽ സഹതാരമായിരുന്നു മെസിയെക്കുറിച്ച് എംബാപ്പെ ഒരിക്കലും ഇത് പറയാനിടയില്ലെന്ന് വാദിച്ച് ആരാധകർ രംഗത്തെത്തി.എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെക്കുറിച്ചും മാഞ്ചസ്റ്റർ സിറ്റിയെക്കുറിച്ചും ടോട്ടനം ഹോട്സപറിനെക്കുറിച്ചും എംബാപ്പെ നൽകിയ മറുപടികൾ വീണ്ടും വൈറലായി.എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ആരാധകർ അമ്പരന്നു നിൽക്കുന്നതിനിടെയാണ് തൻറെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് വെളിപ്പെടുത്തി എംബാപ്പെ തന്നെ രംഗത്തെത്തിയത്.
തുടർന്ന് അധിക്ഷേപകരമായ ട്വീറ്റുകൾ നീക്കം ചെയ്യുകയും ചെയ്തു. ഈ സീസണിൽ പി എസ് ജിയിൽ നിന്ന് റയൽ മാഡ്രിഡിൽ ചേർന്ന എംബാപ്പെ യുവേഫ സൂപ്പർ കപ്പിൽ റയലിനായി സ്കോർ ചെയ്തെങ്കിലും പിന്നീട് ഗോളടിക്കാനാവാഞ്ഞത് ആരാഝകരെ നിരാശരാക്കിയിരുന്നു. സ്പാനിഷ് ലീഗിൽ താളം കണ്ടെത്താൻ പാടുപെടുന്നതിനിടെയാണ് എംബാപ്പെയുടെ ട്വിറ്റർ അക്കൗണ്ടിൽ നിന്ന് വിവാദ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. എന്നാൽ എംബാപ്പെയുടെ മോശം ഫോമിനെ റയൽ കോച്ച് കാർലോ ആ‍്ചലോട്ടി ന്യായീകരിച്ചിരുന്നു. യൂറോ കപ്പിലും തിളങ്ങാൻ കഴിയാതിരുന്ന എംബാപ്പെക്ക് പെനൽറ്റി കിക്കിൽ നിന്ന് ഒരു ഗോൾ മാത്രമായിരുന്നു നേടാനായത്.