എംബപ്പെ ഫ്രാൻസ് ടീമിൽ തിരികെയെത്തും

നവംബറിൽ നടന്ന ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്കുള്ള ഫ്രാൻസിന്റെ ടീമിൽ നിന്ന് റയൽ മാഡ്രിഡ് ഫോർവേഡിനെ ഡെഷാമ്പ്സ് പുറത്താക്കിയിരുന്നു.റയൽ മാഡ്രിഡിലേക്ക് മാറിയതിന് ശേഷം എംബാപ്പെയുടെ ഫോം മോശമായതിനാൽ ആയിരുന്നു

author-image
Prana
New Update
kylian mbappe left out of france team for uefa nations league games

മാർച്ചിൽ ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ഫ്രാൻസ് ടീമിൽ കൈലിയൻ എംബാപ്പെ തിരിച്ചെത്തും എന്ന് ദിദിയർ ഡെഷാംപ്സ് സ്ഥിരീകരിച്ചു. നവംബറിൽ നടന്ന ഗ്രൂപ്പ്-സ്റ്റേജ് മത്സരങ്ങൾക്കുള്ള ഫ്രാൻസിന്റെ ടീമിൽ നിന്ന് റയൽ മാഡ്രിഡ് ഫോർവേഡിനെ ഡെഷാമ്പ്സ് പുറത്താക്കിയിരുന്നു.റയൽ മാഡ്രിഡിലേക്ക് മാറിയതിന് ശേഷം എംബാപ്പെയുടെ ഫോം മോശമായതിനാൽ ആയിരുന്നു ഇറ്റലിക്കും ഇസ്രായേലിനുമെതിരായ മത്സരങ്ങളിൽ നിന്ന് ഡെഷാംപ്സ് താരത്തെ ഒഴിവാക്കിയത്.“തീർച്ചയായും, എംബപ്പെ ടീമിൽ ഉണ്ടാകും. അദ്ദേഹം തന്റെ എല്ലാ ഫോമും തിരികെ കണ്ടെത്തിയിട്ടുണ്ട്, അത് അദ്ദേഹത്തിന്റെ കളിയിൽ പ്രകടമാണ്.” ഡെഷാമ്പ്സ് പറഞ്ഞു.86 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഫ്രാൻസിനായി 48 ഗോളുകൾ എംബാപ്പെ ഇതുവരെ നേടിയിട്ടുണ്ട്. 

 

Mbappe