File Photo
കഴിഞ്ഞ ഒരു വര്‍ഷത്തെ മികച്ച ലോക ഫുട്‌ബോളര്‍ക്കുളള ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരത്തിന്റെ പട്ടികയില്‍ ഇടം പിടിച്ച് ലയണല്‍ മെസിയും. എന്നാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 11 അംഗ പട്ടികയില്‍ ഇടംപിടിച്ചില്ല.
പുരസ്‌കാര കാലയളവില്‍ അര്‍ജന്റീനയ്‌ക്കൊപ്പം കോപ്പ അമേരിക്ക നേടിയതാണ് മെസിക്കു നേട്ടമായത്. എന്നാല്‍ ബലോന്‍ ദ് ഓര്‍ പുരസ്‌കാരത്തിന്റെ 30 അംഗ പട്ടികയില്‍ പോലും മെസി ഇടംപിടിച്ചിരുന്നില്ല. ഫിഫ വെബ്‌സൈറ്റിലൂടെയുളള ആരാധകരുടെ വോട്ടിങ് കൂടി പരിഗണിച്ച് ജനുവരിയിലാകും പുരസ്‌കാര പ്രഖ്യാപനം.