രാജ്യാന്തര ഫുട്‌ബോള്‍ ഹാട്രിക്കില്‍ മെസി റൊണാള്‍ഡോയ്‌ക്കൊപ്പം

ഇരുവരും 10 തവണയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹാട്രിക് നേടിയത്. രാജ്യാന്തര മത്സരങ്ങളില്‍ 10 ഹാട്രിക് നേടിയ രണ്ട് താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ്.

author-image
Prana
New Update
messi cristiano

2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഹാട്രിക് നേടിയതോടെ രാജ്യാന്തര  ഫുട്‌ബോളിലെ ഹാട്രിക് നേട്ടത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒപ്പമെത്തി ലയണല്‍ മെസ്സി. ഇരുവരും 10 തവണയാണ് അന്താരാഷ്ട്ര മത്സരങ്ങളില്‍ ഹാട്രിക് നേടിയത്. രാജ്യാന്തര മത്സരങ്ങളില്‍ 10 ഹാട്രിക് നേടിയ രണ്ട് താരങ്ങള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ്.
ബൊളീവിയയ്‌ക്കെതിരായ മത്സരത്തില്‍ 19ാം മിനിറ്റില്‍ ലയണല്‍ മെസ്സിയിലൂടെ അര്‍ജന്റീന ആദ്യ ഗോള്‍ നേടി. ബൊളീവിയയുടെ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത മെസ്സി തകര്‍പ്പന്‍ ഫിനിഷിങ്ങിലൂടെ പന്ത് വലയിലാക്കി. 43ാം മിനിറ്റില്‍ മെസ്സിയുടെ അസിസ്റ്റില്‍ ലൗത്താരോ മാര്‍ട്ടിനെസ് രണ്ടാം ഗോള്‍ നേടി. പിന്നാലെ ഹൂലിയന്‍ ആല്‍വരസിന്റെ ?ഗോളും പിറന്നു. ഇതിനും മെസ്സിയായിരുന്നു അസിസ്റ്റ് നല്‍കിയത്. ആദ്യ പകുതി പിന്നിട്ടപ്പോള്‍ തന്നെ അര്‍ജന്റീന എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്നു.
രണ്ടാം പകുതിയിലും അര്‍ജന്റീന ആദിപത്യം തുടര്‍ന്നു. 70ാം മിനിറ്റില്‍ തിയാഗോ അല്‍മാഡ അര്‍ജന്റീനയ്ക്കായി നാലാം ഗോള്‍ നേടി. പിന്നാലെ 84, 86 മിനിറ്റുകളിലായിരുന്നു മെസ്സി തന്റെ ഹാട്രിക് പൂര്‍ത്തിയാക്കിയത്. മത്സരത്തില്‍ എതിരില്ലാത്ത ആറ് ഗോളുകള്‍ക്കായിരുന്നു അര്‍ജന്റീനയുടെ വിജയം. ഇതോടെ കരിയറില്‍ ആകെ 846 ഗോളുകളാണ് മെസ്സി നേടിയിരിക്കുന്നത്. അര്‍ജന്റീനയ്ക്കായി 112 ഗോളുകളും 57 അസിസ്റ്റുകളും മെസ്സി സ്വന്തമാക്കി കഴിഞ്ഞു.

Cristiano Ronaldo lionel messi football