കോപ്പ അമേരിക്കയ്ക്ക് തയ്യാർ; സന്നാഹ മത്സരത്തിൽ മെസ്സിയുടെ ഇരട്ടഗോളിൽ അർജന്റീനയ്ക്ക് മിന്നും വിജയം

ഗ്വാട്ടിമാലയെയാണ് ആൽബിസെലസ്റ്റുകൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം.

author-image
Greeshma Rakesh
Updated On
New Update
messi copa america

messi powers argentina to easy 4 1 win against guatemala in copa america warm up match

Listen to this article
0.75x 1x 1.5x
00:00 / 00:00

വാഷിങ്ടൺ: കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിൽ  ഇതിഹാസതാരം ലയണൽ മെസ്സിയുടെ ഇരട്ടഗോളിൽ അർജന്റീനയ്ക്ക് വിജയം. ഗ്വാട്ടിമാലയെയാണ് ആൽബിസെലസ്റ്റുകൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ വിജയം.മെസ്സിയ്ക്ക് പിന്നാലെ ലൗട്ടാരോ മാർട്ടിനസും അർജന്റീനയ്ക്ക് വേണ്ടി ഇരട്ടഗോൾ നേടി.

ആവേശത്തോടെ ആരംഭിച്ച മത്സരത്തിൽ ഗ്വാട്ടിമാലയാണ് ആദ്യം മുന്നിലെത്തിയത്. നാലാം മിനിറ്റിൽ അർജന്റൈൻ സെന്റർബാക്ക് ലിസാൻട്രോ മാർട്ടിനെസിന്റെ ഓൺഗോളാണ് ഗ്വാട്ടിമാലയ്ക്ക് അനുകൂലമായി കുറിക്കപ്പെട്ടത്. 12-ാം മിനിറ്റിൽ ക്യാപ്റ്റൻ മെസ്സി തന്നെ അർജന്റീനയ്ക്ക് സമനില സമ്മാനിച്ചു. 39-ാം മിനിറ്റിൽ അർജന്റീനയ്ക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വലയിലെത്തിച്ച് ലൗട്ടാരോ മാർട്ടിനസ് അർജന്റീനയെ മുന്നിലെത്തിച്ചു.

രണ്ടാം പകുതിയിലും അർജന്റൈൻ ആധിപത്യം തുടർന്നു. ഗ്വാട്ടിമൂല പൂർണമായും ഡിഫൻസിലൊതുങ്ങി. 66-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് രണ്ടാം തവണയും വല കുലുക്കിയതോടെ അർജന്റീന ലീഡ് ഇരട്ടിയാക്കി. 77-ാം മിനിറ്റിൽ ഡി മരിയയുമൊത്തുള്ള കിടിലൻ മുന്നേറ്റത്തിനൊടുവിൽ മെസ്സിയുടെ തകർപ്പൻ ഫിനിഷിൽ അർജന്റീന വിജയം പൂർത്തിയാക്കി. ഇനി ജൂൺ 21ന് നടക്കുന്ന കോപ്പ അമേരിക്കയിലെ ഉദ്ഘാടന മത്സരത്തിൽ അർജന്റീന കാനഡയെ നേരിടും.

 

Argentina Football Team guatemala lionel messi Copa America 2024