ചിലിയെക്കെതിരായ മത്സരത്തില്‍ അര്‍ജന്റീനയുടെ മെസി പൂര്‍ണ്ണ ആരോഗ്യങ്ങളൊടെയല്ല കളിച്ചതെന്ന് താരം പറഞ്ഞു. പനിയും തൊണ്ടവേദനയും ഉണ്ടായിരുന്നെന്ന് മത്സരത്തിന് ശേഷം താരം വ്യക്തമാക്കി. ശാരീരിക അസ്വസ്ഥകളോടുകൂടി കളിച്ചതിനാലും കളിയുടെ തുടക്കത്തില്‍ പരിക്കറ്റതിനാലും അത്ര എളുപ്പത്തില്‍ മൂവ് ചെയ്യാന്‍ ആകുന്നുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു.
വേദനയ്ക്കും അസ്വസ്ഥകള്‍ക്കും ഒടുവില്‍ ചിരി പടര്‍ന്ന വിജയത്തിന്റെ സന്തോഷത്തിലാണ് താരം. മത്സരത്തില്‍ മെസിയുടെ കോര്‍ണറില്‍ നിന്നാണ് വിജയഗോള്‍ പിറന്നത്. അര്‍ജന്റീന വിജയിച്ചതോടെ അടുത്ത മത്സരത്തില്‍ മെസിയെ വിശ്രമിക്കാന്‍ വിടാനാണ് സ്‌കലോണിയയുടെ തീരുമാനം. മെസിയ്ക്ക് പകരം മത്സരത്തില്‍ അവസരം കിട്ടാത്തവരെയാകും പരിഗണിക്കുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
