മെസി പരിക്കിന്റെ പിടിയില്‍

മെസ്സിക്ക് മോണ്‍ട്രിയലിനെതിരായ അവരുടെ അവസാന ലീഗ് മത്സരത്തില്‍ ആണ് പരിക്കേറ്റത്. 

author-image
Athira Kalarikkal
Updated On
New Update
Messy

Lionel Messi

Listen to this article
0.75x 1x 1.5x
00:00 / 00:00

 

നാളെ പുലര്‍ച്ചെ നടക്കുന്ന ഇന്റര്‍ മിയാമിയുടെ മത്സരത്തില്‍ ലയണല്‍ മെസ്സി കളിക്കില്ല. പരിക്ക് ബാധിച്ചതിനെ തുടര്‍ന്നാണ് മെസിക്ക് നഷ്ടപ്പെട്ടത്. ഒര്‍ലാന്‍ഡോ സിറ്റിയെ ആണ് ഇന്റര്‍ മയാമി നാളെ നേരിടേണ്ടത്.  മെസ്സിക്ക് മോണ്‍ട്രിയലിനെതിരായ അവരുടെ അവസാന ലീഗ് മത്സരത്തില്‍ ആണ് പരിക്കേറ്റത്. 

അന്ന് ഫൗള്‍ ചെയ്യപ്പെട്ട മെസ്സി ചികിത്സയ്ക്കായി കുറച്ച് മിനിറ്റ് പിച്ച് വിടേണ്ടി വന്നിരുന്നു. അന്ന് മെസ്സിക്ക് ഏറ്റത് ചെറിയ നോക്ക് ആണ് എന്നായിരുന്നു ഇന്റര്‍ മിയാമി അസിസ്റ്റന്റ് കോച്ച് ഹാവിയര്‍ മൊറേല്‍സ് പറഞ്ഞിരുന്നത്. എന്നാല്‍ പരിക്ക് താരത്തെ പുറത്ത് ഇരുത്താന്‍ സാധ്യത ഉണ്ട് എന്ന് ക്ലന്‍ ഇപ്പോള്‍ പറയുന്നു. മെസ്സിക്ക് ഈ സീസണ്‍ തുടക്കത്തിലും പരിക്ക് പ്രശ്‌നമായിരുന്നു.

 

injury leo messi