മെസി പൂര്‍ണ ആരോഗ്യവാന്‍, സെമിഫൈനലില്‍ കളിക്കും

ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ ഉണ്ടാകും എന്നും മെസ്സിയെയും ഡി മരിയയെയും ആദ്യ ഇലവനില്‍ ഇറക്കാന്‍ ആണ് ഞങ്ങള്‍ ആലോചിക്കുന്നത് എന്നും സ്‌കലോണി പറഞ്ഞു. ഈ ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ ഫൈനല്‍ ആയിരുന്നു ലക്ഷ്യം.

author-image
Athira Kalarikkal
New Update
Messi n

File Photo

Listen to this article
0.75x1x1.5x
00:00/ 00:00

ഫ്‌ലോറിഡ : നാളെ നടക്കുന്ന കോപ അമേരിക്ക സെമി ഫൈനലില്‍ മെസ്സി ആദ്യ ഇലവനില്‍ തന്നെ ഉണ്ടാകും എന്ന് പരിശീലകന്‍ സ്‌കലോണി വ്യക്തമാക്കി. അവസാന മത്സരത്തില്‍ മെസ്സിക്ക് ചില പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നു. അതുകൊണ്ട് തന്നെ അര്‍ജന്റീന ആരാധകര്‍ക്ക് ചെറിയ ആശങ്കകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മെസ്സിക്ക് പരിക്ക് ഇല്ല എന്നും പൂര്‍ണ്ണ ആരോഗ്യവാന്‍ ആണെന്നും സ്‌കലോണി മാധ്യമങ്ങളോട് പറഞ്ഞു.

ലയണല്‍ മെസ്സി ആദ്യ ഇലവനില്‍ ഉണ്ടാകും എന്നും മെസ്സിയെയും ഡി മരിയയെയും ആദ്യ ഇലവനില്‍ ഇറക്കാന്‍ ആണ് ഞങ്ങള്‍ ആലോചിക്കുന്നത് എന്നും സ്‌കലോണി പറഞ്ഞു. ഈ ടൂര്‍ണമെന്റിലേക്ക് വരുമ്പോള്‍ ഫൈനല്‍ ആയിരുന്നു ലക്ഷ്യം. ഇനി ഒരു ചുവട് കൂടെ കടന്ന് ഫൈനലില്‍ എത്താന്‍ ആകുമെന്ന് താന്‍ പ്രതീക്ഷിക്കുന്നു എന്നും സ്‌കലോണി പറഞ്ഞു.

MESSI Coppa America