മെസ്സി ഒരു മാസത്തോളം പുറത്തിരിക്കും

തുടര്‍ന്ന് മത്സരത്തിന്റെ അധിക സമയത്ത് ലൗതാരോ മാര്‍ട്ടിനസ് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപാ അമേരിക്ക കിരീടം ചൂടിയത്.

author-image
Prana
New Update
messi ne
Listen to this article
0.75x1x1.5x
00:00/ 00:00

കോപാ അമേരിക്ക ഫൈനല്‍ മത്സരത്തിനിടെ പരുക്കേറ്റ മെസ്സി ഒരു മാസത്തോളം പുറത്തിരിക്കും. കണങ്കിലിന്റെ ലിഗ്മെന്റ് പൊട്ടിയതിനാല്‍ നാല്‍പത് ദിവസമെങ്കിലും വിശ്രമം വേണ്ടിവരും. ഇക്കാലയളവില്‍ കൃത്യമായ ചികിത്സയും ചെയ്താല്‍ മാത്രമേ താരത്തിന് ഉടന്‍ കളത്തിലേക്ക് തിരിച്ചു വരാന്‍ സാധിക്കൂ. കോപാ അമേരിക്ക കിരീടം നേടിയതിന് ശേഷം മെസ്സി ടീമിനൊപ്പം അര്‍ജന്റീനയിലേക്ക് പറന്നിട്ടില്ല.
താരം ഫ്ളോറിഡയിലുള്ള വീട്ടിലേക്കാണ് മടങ്ങിയത്. മെസ്സിയുടെ പരുക്കുമായി ബന്ധപ്പെട്ട് ഇന്നലെ തന്നെ ഇന്റര്‍ മിയാമി അധികൃതര്‍ ഏറ്റവും പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. താരത്തിന് ഇന്റര്‍ മിയാമിക്കൊപ്പമുള്ള അടുത്ത രണ്ട് മത്സരങ്ങള്‍ നഷ്ടമാകുമെന്നായിരുന്നു ഇന്റര്‍ മിയാമി അധികൃതര്‍ വ്യക്തമാക്കി.  ഇന്റര്‍മിയാമി പരിശീലകന്‍ പരിശീലകന്‍ ജെറാര്‍ഡോ ടാറ്റ മാര്‍ട്ടിനോയാണ് ഇക്കാര്യം അറിയിച്ചത്.
ടീം ഡോക്ടര്‍മാര്‍ മെസ്സിയെ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാളെ രാവിലെ ടൊറന്റോ എഫ്.സിക്കെതിരെയും ശനിയാഴ്ച ചിക്കാഗോ ഫയറിനെതിരെയും ഇന്റര്‍ മയാമിക്ക് മത്സരങ്ങളുണ്ട്. ഈ രണ്ടു മത്സരങ്ങളിലും മെസ്സി ടീമിലുണ്ടാകില്ല. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലെ താരത്തിന് കൂടുതല്‍ വിശ്രമം വേണ്ടിവരുമോ എന്ന കാര്യം കൃത്യമായി അറിയുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
15ന് കൊളംബിയക്കെതിരേയുള്ള ഫൈനലിന്റെ ആദ്യ പകുതിയിലായിരുന്നു മെസ്സിയുടെ കാലില്‍ പരുക്കേറ്റത്. രണ്ടാം പകുതിയില്‍ പരുക്കുമായി മെസ്സി കളിക്കാന്‍ ശ്രമിച്ചെങ്കില്‍ താരത്തിന് തുടരാന്‍ കഴിയാത്തതിനാല്‍ മെസ്സിയെ പരിശീലകന്‍ സ്‌കലോനി പിന്‍വലിക്കുകയായിരുന്നു. തുടര്‍ന്ന് മത്സരത്തിന്റെ അധിക സമയത്ത് ലൗതാരോ മാര്‍ട്ടിനസ് നേടിയ ഗോളിന്റെ കരുത്തിലായിരുന്നു അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം തവണയും കോപാ അമേരിക്ക കിരീടം ചൂടിയത്.

Lionel Messi Jersey