ലീഗ്‌സ് കപ്പ് മത്സരങ്ങള്‍ മെസിക്ക് നഷ്ടമാകും

ഇതിനകം തന്നെ ഇന്റര്‍ മയാമിയുടെ മൂന്ന് മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമായി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിലുടനീളം മെസ്സി പരിക്ക് സഹിച്ചായിരുന്നു അര്‍ജന്റീനക്ക് ആയി കളിച്ചത്.

author-image
Athira Kalarikkal
New Update
messi injury
Listen to this article
0.75x1x1.5x
00:00/ 00:00

റിയാദ് : കോപ്പ ഫൈനലിനിടെ മെസിക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് അമേരിക്കയില്‍ നടക്കുന്ന ലീഗ്‌സ് കപ്പിലെ ഭൂരിഭാഗം മത്സരങ്ങളും മെസിയ്ക്ക് നഷ്ടമാകുമെന്ന് ഇന്റര്‍ മയാമി അറിയിച്ചു. ലയണല്‍ മെസി പരിക്ക് മാറി മത്സരങ്ങളിലേക്ക് തിരിച്ചെത്താന്‍ സമയമെടുക്കുമെന്നാണ് ക്ലബ് അറിയിച്ചത്. ജൂണ്‍ മാസം മുതല്‍ മെസ്സി ഇന്റര്‍ മയാമിക്കായി കളിക്കുന്നില്ല.

ഇതിനകം തന്നെ ഇന്റര്‍ മയാമിയുടെ മൂന്ന് മത്സരങ്ങള്‍ മെസ്സിക്ക് നഷ്ടമായി. കോപ്പ അമേരിക്ക ടൂര്‍ണമെന്റിലുടനീളം മെസ്സി പരിക്ക് സഹിച്ചായിരുന്നു അര്‍ജന്റീനക്ക് ആയി കളിച്ചത്. ഇത് മെസ്സിയുടെ പ്രകടനത്തെയും കാര്യമായി ബാധിച്ചിരുന്നു.

എംഎല്‍എസ് പുനരാരംഭിക്കുമ്പോള്‍ ആകും മെസി ഇനു മയാമിക്ക് ആയി ഇറങ്ങുക.

MESSI injury