New Update
/kalakaumudi/media/media_files/2025/06/26/milos-2025-06-26-21-47-40.jpg)
milos
ലിവര്‍പൂള്‍: പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ഹംഗറി ഇന്റര്‍നാഷണല്‍ താരം മിലോസ് കെര്‍ക്കെസിനെ എഎഫ്സി ബോണ്‍മൗത്തില്‍ നിന്ന് ഔദ്യോഗികമായി സ്വന്തമാക്കി. 21 വയസ്സുകാരനായ ലെഫ്റ്റ് ബാക്ക് എഎക്‌സ്എ ട്രെയിനിംഗ് സെന്ററില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കുകയും ദീര്‍ഘകാല കരാറില്‍ ഒപ്പുവെക്കുകയും ചെയ്തു. ഫ്‌ലോറിയന്‍ വിര്‍ട്സിന്റെ വരവിന് ശേഷം ക്ലബ്ബിന്റെ ഏറ്റവും പുതിയ സമ്മര്‍ സൈനിംഗാണിത്.
നേരത്തെ എസി മിലാന്‍, എസെഡ് അല്‍കമാര്‍, ബോണ്‍മൗത്ത് എന്നിവിടങ്ങളില്‍ കളിച്ചിട്ടുള്ള കെര്‍ക്കെസ് ഹംഗറിക്കായി 23 മത്സരങ്ങളില്‍ ബൂട്ട് കെട്ടിയിട്ടുണ്ട്. 2023-ലെ ഗോള്‍ഡന്‍ ബോയ് അവാര്‍ഡ് ഫൈനലിസ്റ്റുകളിലൊരാളുമായിരുന്നു അദ്ദേഹം.
ബോണ്‍മൗത്തിനായുള്ള 74 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും എട്ട് അസിസ്റ്റുകളും കെര്‍ക്കെസ് നേടിയിട്ടുണ്ട്. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ക്ലബ്ബില്‍ ചേരാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും, കിരീടങ്ങള്‍ നേടാനും ആന്‍ഫീല്‍ഡിലെ ആവേശം അനുഭവിക്കാനും താന്‍ എല്ലാം നല്‍കാന്‍ തയ്യാറാണെന്നും കെര്‍ക്കെസ് പങ്കുവെച്ചു.
അദ്ദേഹത്തിന്റെ ജേഴ്സി നമ്പര്‍ ഈ പിന്നീട് സ്ഥിരീകരിക്കും.