അര്‍ജന്റീന ടീം കൊച്ചിയില്‍ കളിക്കുമെന്ന് മന്ത്രി അബ്ദുറഹിമാന്‍

നവംബര്‍ ആദ്യവാരം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും പരിശോധിക്കും. കേരളത്തില്‍ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ കൊച്ചിയില്‍ മാത്രമേ നിലവില്‍ കഴിയുകയുള്ളു.

author-image
Prana
New Update
Argentina Squad
Listen to this article
0.75x1x1.5x
00:00/ 00:00

അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലെത്തി സൗഹൃദമത്സരം കളിക്കുന്നതിന് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. കേരളത്തില്‍ ഫുട്‌ബോള്‍ അക്കാദമിയും ആരംഭിക്കും. കേരളത്തിലെ കായിക സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുന്നതിന് വേണ്ടിയാണ് അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷനുമായി ചര്‍ച്ച നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
നവംബര്‍ ആദ്യവാരം അര്‍ജന്റീനന്‍ ഫുട്‌ബോള്‍ അധികൃതര്‍ കൊച്ചിയിലെത്തി ഗ്രൗണ്ടും മറ്റു സൗകര്യങ്ങളും പരിശോധിക്കും. കേരളത്തില്‍ അന്താരാഷ്ട്ര മത്സരം കളിക്കാന്‍ കൊച്ചിയില്‍ മാത്രമേ നിലവില്‍ കഴിയുകയുള്ളു. കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളിക്കേണ്ടതിനാലാണ് ഇത്. മലപ്പുറത്ത് ആദ്യം ആലോചിച്ചിരുന്നു. എന്നാല്‍ സീറ്റ് കുറവായതിനാല്‍ തീരുമാനം മാറ്റുകയായിരുന്നു.
നൂറ് കോടിയിലധികം ചെലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതിന് മുമ്പ് അര്‍ജന്റീന ടീമിന്റെ ഡല്‍ഹിയിലെ സൗഹൃദമത്സരത്തില്‍നിന്ന് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറാന്‍ കാരണം ഇത്രയധികം ചെലവ് വരുമെന്നതിനാലാണ്. എന്നാല്‍ സംസ്ഥാനം ഇക്കാര്യത്തില്‍ എല്ലാ ശ്രമവും നടത്താമെന്നു പ്രതീക്ഷയുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Argentina Football Team minister kerala kochi