തിരുവനന്തപുരം : ഇന്ത്യന്‍ വിനിതാ ക്രിക്കറ്റിലെ മലയാളി താരങ്ങളായ ആശ ശോഭനയും മിന്നു മണിയും ആഭ്യന്തര ക്രിക്കറ്റില്‍ റെയില്‍വേ ടീമിനു വേണ്ടി കളിക്കും. റെയില്‍വേ ഉദ്യോഗസ്ഥരായ ഇരുവരോടും മാനേജ്‌മെന്റ് നിര്‍ദേശിച്ചതോടെയാണ് ഇത്തവണ കേരളത്തിനായി കളിക്കുന്നില്ലെന്ന തീരുമാനെത്തിലെത്തുന്നത്. ഇരുവര്‍ക്കും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടീം വിടാനുള്ള അനുമതിയും ലഭിച്ചു.
10 വര്‍ഷത്തോളം കേരള ടീമില്‍ കളിച്ച മുന്‍ ക്യാപ്റ്റനായ ആശ റെയില്‍വേയില്‍ ജോലി കിട്ടിയതോടെ കേരളം വിട്ടെങ്കിലും കഴിഞ്ഞ 2 സീസണില്‍ പുതുച്ചേരി ടീമിലാണു കളിച്ചത്. ഈ സീസണില്‍ വീണ്ടും കേരളത്തിനു കളിക്കാന്‍ അനുമതി വാങ്ങിയിരുന്നു. ഇതിനിടെയാണ് റെയില്‍വേ മാനേജ്‌മെന്റ് സമീപിച്ചത്. തുടക്കം മുതല്‍ കേരള ടീമിനായി കളിച്ച മിന്നു മണി ഇന്ത്യന്‍ ടീമിലെത്തിയതിനു പിന്നാലെയാണ് റെയില്‍വേയില്‍ ജോലി ലഭിക്കുന്നത്.