മിന്നു മണി ഓസീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീം വൈസ് ക്യാപ്റ്റന്‍ ; സജന സജീവനും ജോഷിതയും ടീമില്‍

ട്വന്റി20, ഏകദിന പരമ്പരകള്‍ക്കും ചതുര്‍ദിന ടെസ്റ്റിനുമുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.രാധാ യാദവാണ് ടീം ക്യാപ്റ്റന്‍.

author-image
Sneha SB
New Update
CRIKET TEAM A

മുംബൈ : മിന്നു മണി, സജന സജീവന്‍, വി ജെ ജോഷിത എന്നിവരെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള വനിതാ ഇന്ത്യ എ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു.ട്വന്റി20, ഏകദിന പരമ്പരകള്‍ക്കും ചതുര്‍ദിന ടെസ്റ്റിനുമുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്.രാധാ യാദവാണ് ടീം ക്യാപ്റ്റന്‍. ഷെഫാലി വര്‍മ്മ, ഉമ ഛേത്രി, തിദാസ് സധു തുടങ്ങിയവര്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്.ഓഗസ്റ്റ് 7 മുതലാണ് പര്യടനം.സജയനും മിന്നു മണിയും ഇന്ത്യയുടെ സീനിയര്‍ ടീമില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇംഗ്ലണ്ട് പര്യടനത്തിനുളള ഇന്ത്യന്‍ ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയിട്ടില്ലായിരുന്നു. പിന്നാലെയാണ് എ ടീമില്‍ ഉള്‍പ്പെടുത്തുന്നത്. ജോഷിത ആദ്യമായിട്ടാണ് ഇന്ത്യയുടെ എ ടീമിലെത്തുന്നത്.

minnu mani Indian Women Cricket