‘മിസ്റ്റ്യാനോ പെനാൾഡോ’; പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പെനാൽറ്റി പാഴാക്കിയ റൊണാൾഡോയെ പരിഹസിച്ച് ബി.ബി.സി

‘മിസ്റ്റ്യാനോ പെനാൾഡോ’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ബി.ബി.സി ലൈവ് റിപ്പോർട്ടിങ്ങിനിടെ പങ്കുവെച്ചത്.സംഭവത്തിൽ ബിബിസിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.

author-image
Greeshma Rakesh
New Update
-Cristiano-Ronaldo misses penalty

cristiano Ronaldo Misses Penalty During Portugal vs Slovenia Euro 2024

Listen to this article
0.75x 1x 1.5x
00:00 / 00:00

ഫ്രാങ്ക്ഫർട്ട് (ജർമനി): സ്ലോവേനിയക്കെതിരായ യൂറോ കപ്പ് പ്രീ ക്വാർട്ടർ പോരാട്ടത്തിൽ നിർണായക പെനാൽറ്റി പാഴാക്കിയ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ പരിഹസിച്ച് ബി.ബി.സി.‘മിസ്റ്റ്യാനോ പെനാൾഡോ’ എന്ന കുറിപ്പോടെയുള്ള ചിത്രമാണ് ബി.ബി.സി ലൈവ് റിപ്പോർട്ടിങ്ങിനിടെ പങ്കുവെച്ചത്.സംഭവത്തിൽ ബിബിസിക്കെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷ വിമർശനമാണ് ഉയർന്നുവന്നിരിക്കുന്നത്.

അധികസമയത്തേക്ക് നീണ്ട കളിയുടെ 103ാം മിനിറ്റിലാണ് ​പോർച്ചുഗലിനെ തേടി നിർണായക പെനാൽറ്റിയെത്തിയത്. പന്തുമായി ബോക്സിൽ ഡ്രിബ്ൾ ചെയ്തു കയറിയ ഡിയഗോ ജോട്ടയെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽറ്റി എടുക്കാൻ നായകൻ ക്രിസ്റ്റ്യാനോയാണ് എത്തിയത്.

കഴിഞ്ഞ കുറേ കളികളിൽ സ്​പോട്ട് കിക്കുകളൊന്നും പാഴാക്കിയിട്ടില്ലാത്ത ക്രിസ്റ്റ്യാനോ തൊടുത്ത പെനാൽറ്റി കിക്കിനെ ഇടതുവശത്തേക്ക് ഡൈവ് ചെയ്ത് ഗോൾകീപ്പർ ജാൻ ഒബ്‍ലാക് തട്ടിയകറ്റിയയത് ഗാലറി അവിശ്വസനീയതയോടെയാണ് നോക്കിനിന്നത്.പിന്നാലെ കണ്ണീരിൽ കുതിർന്ന റൊണാൾഡോയെയാണ് ആരാധകർ കണ്ടത്.

പെനാൽറ്റി പാഴാക്കിയതൊഴിച്ചു നിർത്തിയാൽ, പ്രായത്തെ തോൽപ്പിക്കുന്ന റൊണാൾഡോയുടെ പന്തടക്കവും ഊർജവും മത്സരത്തി​ലെ ആവേശക്കാഴ്ചയായിരുന്നു. പലതവണ താരം ഗോളിന് തൊട്ടരികിലെത്തുകയും ചെയ്തു. ഈമാസം ആറിന് നടക്കുന്ന ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഫ്രാൻസാണ് പോർചുഗലിന്റെ എതിരാളികൾ.

 

football euro cup 2024 BBC christiano ronaldo