ചരിത്ര നേട്ടം സ്വന്തമാക്കാനാകാതെ മാണിക ബത്രയ്ക്ക് മടക്കം

ജപ്പാന്‍ താരത്തിനെതിരെ മണികയ്ക്ക് വ്യക്തമായ മേധാവിത്വം നേടാനായെങ്കിലും അത് ഗെയിമാക്കി മാറ്റുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. ജപ്പാന്‍ താരം നേടിയപ്പോള്‍ 1-5ന് മണിക പിന്നില്‍ പോയി.

author-image
Athira Kalarikkal
New Update
manika b

Manika Batra

Listen to this article
0.75x 1x 1.5x
00:00 / 00:00

ഒളിമ്പിക്‌സ് ടേബിള്‍ ടെന്നീസ് ചരിത്രത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം നേടാനാകാതെ മണികയ്ക്ക് മടക്കം. എട്ടാം റാങ്കുകാരി ജപ്പാന്റെ മിയു ഹിരാനോയോട 1-4 എന്ന സ്‌കോറിനായിരുന്നു മണിക തോറ്റത്. പരാജയപ്പെട്ടുവെങ്കിലും മത്സരത്തിലെ ചില ഗെയിമുകളില്‍ ജപ്പാന്‍ താരത്തിനെതിരെ മണികയ്ക്ക് വ്യക്തമായ മേധാവിത്വം നേടാനായെങ്കിലും അത് ഗെയിമാക്കി മാറ്റുവാന്‍ സാധിക്കാതെ പോയതാണ് താരത്തിന് തിരിച്ചടിയായത്. ജപ്പാന്‍ താരം നേടിയപ്പോള്‍ 1-5ന് മണിക പിന്നില്‍ പോയി. 3-7ല്‍ നിന്ന് മണിക ഗെയിമില്‍ തിരിച്ചുവരവ് നടത്തി 6-8 എന്ന സ്‌കോറിലേക്ക് എത്തിയെങ്കിലും നിര്‍ണ്ണായകമായ അടുത്ത പോയിന്റ് ജപ്പാന്‍ താരം സ്വന്തമാക്കി.മത്സരത്തില്‍ ജപ്പാന്‍ താരം മേല്‍ക്കൈ നേടിയപ്പോള്‍ പിന്നീട് ഒരു പോയിന്റ പോലും മണിക നേടാനാകാതെ പോയപ്പോള്‍ മണിക 6-11ന് ഗെയിം നഷ്ടപ്പെടുത്തി. സ്‌കോര്‍: 6-11, 9-11, 14-12, 8-11, 6-11

 

paris olympics 2024 india