Prime Minister Narendra Modi speaks to Team India after their win over South Africa in the T20 World Cup 2024 finals in Bridgetown
ഇന്ത്യന്‍ ടീമിനെ ഫോണില്‍ വിളിച്ച് ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വിരാട് കോലി, രോഹിത് ശര്‍മ്മ, ഗാഹുല്‍ ദ്രാവിഡ് എന്നിവരെ നേരിട്ട് വിളിച്ചാണ് മോദി ആശംസ അറിയിച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് സംസാരിച്ചു. ടി20 ലോകകപ്പിലെ മാതൃകാപരമായ വിജയത്തിന് അവരെ അഭിനന്ദിക്കുകയും ചെയ്തു. ടൂര്‍ണമെന്റിലുടനീളം അവര്‍ മികച്ച കഴിവും സ്പിരിറ്റും പ്രകടിപ്പിച്ചു. ഓരോ കളിക്കാരന്റെയും പ്രതിബദ്ധത വളരെ പ്രചോദിപ്പിക്കുന്നതാണ്. നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു.
രോഹിത് ശര്‍മ്മ മികച്ച വ്യക്തിത്വമാണ്. നിങ്ങളുടെ ആക്രമണാത്മക മനോഭാവവും ബാറ്റിംഗും ക്യാപ്റ്റന്‍സിയും ഇന്ത്യന്‍ ടീമിന് പുതിയ മാനം നല്‍കി. എന്ന് മോദി കുറിച്ചു.
ടീമിന്റെ ബാറ്റിംഗ് നിരയില്‍ നിര്‍ണായക പങ്ക് വഹിച്ച വിരാട് കോലിയെയും പ്രധാനമന്ത്രി പ്രശംസിച്ചു. ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷവും കോലി അടുത്ത തലമുറയിലെ കളിക്കാര്‍ക്ക് പ്രചോദനം ആകുമെന്നും അദ്ദേഹം പറഞ്ഞു.