ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന് ആശംസകള്‍ നേര്‍ന്ന് മോദി

ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നുവെന്നും മോദി പറഞ്ഞു.

author-image
Athira Kalarikkal
New Update
modi goodluck
Listen to this article
0.75x 1x 1.5x
00:00 / 00:00

ഇന്ന് നടക്കുന്ന ഇന്ത്യ - ബംഗ്ലാദേശ് മത്സരത്തിന് ആശംസകള്‍ നേര്‍ന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഏറ്റവും വലിയ വികസന പങ്കാളിയാണ് ബംഗ്ലാദേശ്. ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നുവെന്നും മോദി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി ചേര്‍ന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മോദി ഇരുടീമുകളും ആശംസനേര്‍ന്നുകൊണ്ട് സംസാരിച്ചത്. 

സൂപ്പര്‍ എട്ടിലെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്താനെതിരേ ജയിച്ച ഇന്ത്യ, ഇന്ന് ബംഗ്ലാദേശിനെയും തകര്‍ത്ത് സെമി ഫൈനല്‍ സാധ്യത സജീവമാക്കാനായിരിക്കും ശ്രമിക്കുക. ടി20 മത്സരങ്ങളില്‍ ഇരുരാജ്യങ്ങളും ഇതുവരെ 13 തവണ ഏറ്റുമുട്ടിയപ്പോള്‍ 12 തവണയും ഇന്ത്യക്കായിരുന്നു ജയം.

 

ICC Men’s T20 World Cup india bengladesh