മോഡ്രിച്ച് റയലില്‍ തുടരും

2012ല്‍ സാന്റിയാഗോ ബോര്‍ണബ്യൂവിലെത്തിയ മോഡ്രിച്ച് 12 സീസണുകളിലായി റയലിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ആറു ചാംപ്യന്‍സ് ലീഗ്, അഞ്ച് ക്ലബ് ലോകകപ്പുകള്‍, നാലു യൂറോപ്യന്‍ സൂപ്പര്‍

author-image
Prana
New Update
real Madrid 2
Listen to this article
0.75x1x1.5x
00:00/ 00:00

ക്രൊയേഷ്യന്‍ മധ്യനിര താരം ലൂക്കാ മോഡ്രിച്ച് റയല്‍ മാഡ്രിഡില്‍ തുടുരും. ഒരു വര്‍ഷംകൂടിയാണ് മോഡ്രിച്ചിന് കരാര്‍ നീട്ടിനല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസമായിരുന്നു റയല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 2012ല്‍ സാന്റിയാഗോ ബോര്‍ണബ്യൂവിലെത്തിയ മോഡ്രിച്ച് 12 സീസണുകളിലായി റയലിന്റെ കുപ്പായമണിഞ്ഞിട്ടുണ്ട്. ആറു ചാംപ്യന്‍സ് ലീഗ്, അഞ്ച് ക്ലബ് ലോകകപ്പുകള്‍, നാലു യൂറോപ്യന്‍ സൂപ്പര്‍ കപ്പുകള്‍, നാലു ലീഗ് കപ്പുകള്‍, രണ്ട് കോപാസ് ഡെല്‍ റേ, അഞ്ച് സ്പാനിഷ് സൂപ്പര്‍ കപ്പുകള്‍.
ആറു യൂറോപ്യന്‍ കപ്പുകള്‍ എന്നിവ ഉള്‍പ്പെടെ റയല്‍ മാഡ്രിഡിനൊപ്പം അദ്ദേഹം 26 കിരീടങ്ങളും നേടിയാണ് ക്ലബിനൊപ്പമുള്ള യാത്ര തുടരുന്നത്. റയല്‍ മാഡ്രിഡിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ നേടിയ അഞ്ച് പ്രധാന കളിക്കാരില്‍ ഒരാളാണ് മോഡ്രിച്ച്. 2018ലെ ബാലണ്‍ ഡി ഓര്‍, മികച്ച ഫിഫ പ്ലെയര്‍ അവാര്‍ഡ്, യുവേഫ പ്ലെയര്‍ ഓഫ് ദ ഇയര്‍, ആറു തവണ ഫിഫ ഫിഫ്പ്രോ വേള്‍ഡ് ഇലവന്റെ ഭാഗമായിട്ടുള്ള അദ്ദേഹം രണ്ട് തവണ ചാംപ്യന്‍സ് ലീഗിലെ മികച്ച മിഡ്ഫീല്‍ഡറായും തിരഞ്ഞെടുക്കപ്പെട്ടു.